ന്യൂഡൽഹി: ഓൺലൈൻ ഭക്ഷണ വിതരണ ശൃംഖലയായ സൊമാറ്റോ തൊഴിലാളികളെ കൂട്ടത്തോടെ പിരിച്ചുവിടുന്നു. 541 തൊഴിലാളികളെയാണ് പിരിച്ചുവിടുന്നത്. സപ്പോർട്ട് വിഭാഗത്തിൽനിന്നാണ് കൂട്ടപിരിച്ചുവിടൽ നടത്തുന്നത്. തൊഴിലാളികൾക്ക് പകരം നിർമ്മിത ബുദ്ധി(ആർട്ടിഫിഷ്യൽ ഇൻറലിജന്റ്‌സ്-എഐ) ഉപയോഗിക്കാനുള്ള തീരുമാനത്തെ തുടർന്നാണ് തൊഴിലാളികളെ പിരിച്ചു വിടുന്നതെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ഈ തീരുമാനം വേദനാജനകമായ ഒന്നാണെന്ന് കമ്പനി അധികൃതർ അറിയിച്ചു.
ഈ പിരിച്ചുവിടലിലൂടെ സൊമാറ്റോയിലെ 10 ശതമാനം തൊഴിലാളികൾക്ക് ജോലി നഷ്ടപ്പെടും. ഉപഭോക്തൃ സേവനങ്ങൾക്കായി നിയമിച്ച ജീവനക്കാരെയാണ് പിരിച്ചുവിടുക. നിർമ്മിത ബുദ്ധി ഉപയോഗിച്ച് കൂടുതൽ കാര്യക്ഷമതയോടെ കസ്റ്റമർ കെയർ സംവിധാനം മുന്നോട്ടുകൊണ്ടുപോകാമെന്ന് അധികൃതർ പറയുന്നു.
കഴിഞ്ഞ കുറച്ച് മാസങ്ങളായി എഐ ഉപയോഗിച്ചുള്ള പരീക്ഷണങ്ങൾ നടത്തുകയായിരുന്നു. ഇതോടെ സേവനത്തിൽ വേഗത കൈവരിക്കാനായെന്ന് കമ്പനി അഭിപ്രായപ്പെട്ടു.
Discussion about this post