ഛണ്ഡീഗഡ്: ഹരിയാനയിലെ മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ സുമിത്ര ചൗഹാന് കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്നു. ചൗഹാനെ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ സുഭാഷ് ബരാല സ്വാഗതം ചെയ്തു.
ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ വിഷയത്തിലും മുത്തലാഖ് ബില്ലുമായി ബന്ധപ്പെട്ടും കോണ്‍ഗ്രസ് സ്വീകരിച്ച നിലപാടില്‍ വിയോജിച്ചാണ് കോണ്‍ഗ്രസ് വിട്ടതെന്ന് ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെ സുമിത്ര ചൗഹാന് പറഞ്ഞു. സംസ്ഥാനത്ത് മനോഹര്‍ ലാല്‍ ഖട്ടാറിന്റെ ഭരണത്തില്‍ സന്തുഷ്ടയാണെന്നും അവര്‍ വ്യക്തമാക്കി.
അടുത്ത മാസം ഹരിയാനയില്‍ അസംബ്ലി തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കനത്ത തിരിച്ചടിയാണ് കോണ്‍ഗ്രസിന് സംഭവിച്ചിരിക്കുന്നത്.
സംസ്ഥാനത്തുള്ള ഉള്‍പ്പാര്‍ട്ടി പോരിന് അവസാനം കാണാന്‍ കഴിഞ്ഞ ദിവസമാണ് പുതിയ സംസ്ഥാന അദ്ധ്യക്ഷനെ കോണ്‍ഗ്രസ് ഹൈക്കമാന്റ് പ്രഖ്യാപിച്ചത്. കുമാരി സെല്‍ജയ്ക്കാണ് പാര്‍ട്ടി സംസ്ഥാന അദ്ധ്യക്ഷ സ്ഥാനം. മുന്‍ മുഖ്യമന്ത്രി ഭൂപീന്ദര്‍ സിംഗ് ഹൂഡയെ നിയമസഭയില്‍ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായും തെരഞ്ഞെടുപ്പ് മാനേജ്മെന്റ് കമ്മിറ്റി ചെയര്‍പേഴ്സണായും ചുമതല നല്‍കിയിരുന്നു.
Discussion about this post