ചണ്ഡീഗഡ്: ഇന്ത്യന്‍ നാഷണല്‍ ലോക്ദള്‍ നേതാവ് അജയ്സിംഗ് ചൗട്ടാലയെ പിതാവ് ഓം പ്രകാശ് ചൗട്ടാല പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്നാരോപിച്ചാണ് അജയ്സിംഗിനെ പുറത്താക്കിയത്. പാര്‍ട്ടിയില്‍ നിലനിന്ന വിഭാഗീയനീക്കങ്ങളുടെ ഏറ്റവും ഒടുവിലത്തെ നടപടിയാണ് ഇപ്പോള്‍ നടന്നത്. ഇന്ത്യന്‍ നാഷണല്‍ ലോക്ദള്‍ സംസ്ഥാന അധ്യക്ഷന്‍ അശോക് അറോറയാണ് അജയ്സിംഗ് ചൗട്ടാലയെ പുറത്താക്കിതായി പ്രഖ്യാപിച്ചത്.
അഴിമതി ആരോപണങ്ങളില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് ജയില്‍ശിക്ഷ അനുഭവിക്കുകയാണ് ഓം പ്രകാശ് ചൗട്ടാലയും മകന് അജയ്സിംഗ് ചൗട്ടാലയും. ഓം പ്രകാശ് ചൗട്ടാലയുടെ ഇളയ മകനായ അഭയ്സിംഗ് ചൗട്ടാലയാണ് പാര്‍ട്ടികാര്യങ്ങള്‍ നോക്കിനടത്തുന്നത്. ഓം പ്രകാശ് ചൗട്ടാല ജയിലില്‍ നിന്ന് അയച്ച കത്ത് വായിക്കുക മാത്രമാണ് താന്‍ ചെയ്തതെന്ന് അശോക് അറോറ പറയുന്നു. എന്നാല്‍, കത്ത് വ്യാജമാണെന്നും പുറത്താക്കലിന് പിന്നില്‍ ഗൂഢാലോചന ഉണ്ടെന്നും അജയ്സിംഗിന്റെ മക്കള്‍ പ്രതികരിച്ചു.
ഇവരെ നവംബര്‍ രണ്ടിന് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതോടെയാണ് കുടുംബവഴക്ക് പാര്ട്ടിതലത്തിലേക്കെത്തിയെന്ന് വ്യക്തമായിത്തുടങ്ങിയത്. ഹിസാറില്‍ നിന്നുള്ള എംപിയാണ് ദുഷ്യന്ത് ചൗട്ടാല. തങ്ങളെ പുറത്താക്കിയ കാര്യം അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണെന്നും ഇവര്‍ പറയുന്നു. ഹരിയാണയിലെ പ്രധാന പ്രതിപക്ഷമായ ഐഎന്‍എല്‍ഡി കുറച്ചുദിവസങ്ങളായി ഉള്‍പ്പോരിന്റെ പേരില്‍ വാര്‍ത്തകളില്‍ നിറയുകയാണ്. 2013 ജനുവരിയിലാണ് ഓം പ്രകാശ് ചൗട്ടാലയും അജയ്സിംഗും തടവിലാകുന്നത്. 10 വര്‍ഷത്തേക്കാണ് ശിക്ഷ. ഇരുവരെയും തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതല് നിന്ന് വിലക്കിയിട്ടുമുണ്ട്.
Discussion about this post