ന്യൂഡൽഹി:തീഹാർ ജയിലിലേക്കുള്ള യാത്രയിലും ചിദംബരത്തെ ആശങ്കയിലാഴ്ത്തിയത് രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി. ഐഎൻഎക്‌സ് മീഡിയ അഴിമതി കേസിൽ റിമാൻഡിലായി തീഹാർ ജയിലിലേക്ക് മാറ്റുന്നതിനിടെയാണ് രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയിലുള്ള ആശങ്ക ചിദംബരം പങ്കുവെച്ചത്. രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയിൽ മാത്രമാണ് തനിക്ക് വിഷമമെന്നാണ് കേന്ദ്ര സർക്കാരിനെ വിമർശിച്ചുകൊണ്ട് മുൻ ധനകാര്യമന്ത്രി പി ചിദംബരം മാധ്യമങ്ങളോട് പ്രതികരിച്ചത്.
ഐഎൻഎക്‌സ് മീഡിയ അഴിമതി കേസിൽ ചിദംബരത്തെ സെപ്തംബർ 19 വരെയാണ് റോസ് അവന്യൂ കോടതി ജൂഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്. റിമാന്റിലായ ചിദംബരത്തെ സിബിഐ ആസ്ഥാനത്തു നിന്നും ജയിലിലേക്ക് ഏത് ഏജൻസി മാറ്റും എന്ന ആശയക്കുഴപ്പം ഉടലെടുത്തിരുന്നു. ഇതിനിടയിലാണ് ചിദംബരം മാധ്യമ പ്രവർത്തകരുമായി രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയിലുള്ള ആകുലത പങ്കുവച്ചത്.
ചൊവ്വാഴ്ച സിബിഐ കസ്റ്റഡി നീട്ടിക്കൊണ്ടുള്ള കോടതി ഉത്തരവു വന്നപ്പോൾ ചിദംബരം സാമ്പത്തിക വളർച്ചാ നിരക്ക് കുറഞ്ഞതിനെ കുറിച്ച് പ്രതികരിച്ചിരുന്നു.
Discussion about this post