ന്യൂഡല്‍ഹി: പുതുക്കിയ ഗതാഗത നിയമം വന്നതിനു പിന്നാലെ വാഹനമെടുത്ത് പുറത്തിറങ്ങാന്‍ ഭയപ്പെടുന്നവര്‍ അനവധിയാണ്. നിയമം ലംഘിച്ചതിനെ തുടര്‍ന്ന് ഇതുവരെ നിരവധി പേര്‍ക്കാണ് വന്‍ പിഴ ഈടാക്കിയിരിക്കുന്നത്. ഇപ്പോള്‍ ഏറെ വിചിത്രമായ ഒരുനടപടിയാണ് രാജ്യ തലസ്ഥാനത്ത് നടന്നിരിക്കുന്നത്.
നിയമം ലംഘിച്ചതിന് 25,000 രൂപ പിഴയീടാക്കിയതിന്റെ പേരില്‍ പ്രകോപിതനായ യുവാവ് സ്വന്തം ബൈക്കിന് തീയിടുകയായിരുന്നു. വ്യാഴാഴ്ച ഡല്‍ഹിയിലെ മാല്‍വിയ നഗറില്‍ പൊതു നിരത്തിലാണ് ബൈക്കിന് തീകൊളുത്തിയത്. മദ്യപിച്ച് വാഹനം ഓടിച്ചതിന്റെ പേരിലാണ് ഇയാള്‍ക്ക് 25,000 രൂപ പിഴയീടാക്കിയത്.
ട്രാഫിക് പോലീസിന്റെ പരിശോധനയ്ക്കിടെയാണ് മദ്യപിച്ച് വാഹനമോടിച്ചതിന് ഇയാള്‍ പിടിയിലായത്. ശേഷം പിഴ ചുമത്തുകയായിരുന്നു. ഇതില്‍ പ്രകോപിതനായ ഇയാള്‍ മദ്യലഹരിയില്‍ ബൈക്കിന് തീയിടുകയായിരുന്നു. പിഴയ്ക്ക് പുറമെ പൊതു നിരത്തില്‍ അഗ്‌നിബാധയുണ്ടാക്കിയതിന് ഇയാള്‍ക്കെതിരെ പോലീസ് കേസ് എടുക്കുകയും ചെയ്തു.
Upset over challan drunk man set his bike on fire in Delhi Sheikh Sarai Area.#TrafficFines #Trafficviolation#challan #rto #roadsafety #roadfine #Rs23000 #TrafficRules pic.twitter.com/6pQx6WHdwX
— Sachiin Suryavanshi (@sachinv70) September 5, 2019
Discussion about this post