സ്വന്തം മക്കള്‍ക്ക് ഒരു ചെറിയ തുമ്മലോ, ജലദോഷമോ വന്നാല്‍ പോലും ഒരമ്മയ്ക്കും താങ്ങില്ല. ഒന്നുമില്ല എന്ന് അച്ഛന് പറഞ്ഞ് സമാധാനിപ്പിച്ചാല്‍ പോലും അമ്മയുടെ ഉള്ളിലെ പിടച്ചില്‍ നില്‍ക്കില്ല. വന്ന അസുഖം പൂര്‍ണ്ണമായും ബേധമായി കുഞ്ഞ് ഓടികളിച്ച് നടന്നാലോ ആ ശ്വാസം വീണ്ടും പഴയ നിലയില്‍ എത്തുകയുള്ളൂ. ഇവിടെ ഒരുമ്മയുടെ മനസിന്റെ പിടച്ചിലാണ് കാണുന്നത്. തന്റെ കുഞ്ഞ് അനുഭവിക്കുന്ന വേദന ഈ അമ്മയ്ക്ക് താങ്ങാവുന്നതിലും അപ്പുറമാണ്.
‘അവന്റെ ഞരമ്പുകളില്‍ സൂചിമുനകള്‍ ആഴ്ന്നിറങ്ങുമ്പോള് ഞാന്‍ കണ്ണും കാതും പൊത്തിയിരിക്കും. അവന്റെ കരച്ചില് എത്രയെന്നു വച്ചാണ് കേട്ടിരിക്കുന്നത്. അത്രമേല്‍ വേദന സഹിക്കുന്നുണ്ട് എന്റെ പൈതല്‍. മുള്ളു കുത്തിയിറക്കുന്നതിലും നൂറിരട്ടി വേദന. അവന് കുഞ്ഞല്ലേ….’ അമ്മയുടെ മനസിന്റെ വേദയില്‍ നിന്ന് വന്ന വാക്കുകളാണ് ഇവ. ഏഴ് മാസം പ്രായമായ നിശ്ചല്‍ എന്ന പിഞ്ചോമനയാണ് ആ വേനകളുടെ കാരണം. പക്ഷേ ഒരു മനുഷ്യായുസിനും അപ്പുറമുള്ള വേദന കൊടുത്താണ് വിധിയിന്ന് ആ കുരുന്നിനെ പരീക്ഷിക്കുന്നത്.
കുഞ്ഞ് അനുഭവിക്കുന്ന ആ വേദനയ്ക്കൊരറുതി ഉണ്ടാകുമെന്ന് കരുതി രാപകലില്ലാതെ എന്റെ പൈതലിന്റെ വേദന ശമിപ്പിക്കണേ എന്ന് ഉള്ളുരുകി പ്രാര്‍ത്ഥിച്ചു. എല്ലാം വെറുതെയായി. കുഞ്ഞ് കൈ ഞരമ്പുകളില്‍ ആഴ്ന്നിറങ്ങിയിരുന്ന ആ സൂചിമുനകള്‍ ഇന്നവന്റെ തലയില്‍ കുത്തിയിറക്കുകയാണ്. പറയൂ…നിങ്ങള്‍ക്കിത് സഹിക്കുമോ?’ ഉള്ളുലഞ്ഞ് മാതാവ് അഞ്ജലി ചോദിക്കുന്നു. കണ്ണീരണിയാതെ ആര്‍ക്കും ഇവരുടെ കഥ കേട്ടിരിക്കാനാകില്ല.
ഇന്‍ഡോര്‍ സ്വദേശികളാണ് അഞ്ജലിയും ഭര്‍ത്താവ് നിശിതിനും. ഇവരുടെ പൈതലിനാണ് ദേഹൃവം ഈ ദുര്‍വിധി വച്ചു നീട്ടിയത്. ആണ്‍കുട്ടിക്കായി കാത്തിരുന്ന ആ കുടുംബത്തിന്റെ സന്തോഷത്തെയും സ്വപ്നങ്ങളെയും ഖണ്ഡിച്ചായിരുന്നു വിധി. മൂത്തമകള്‍ അനന്യക്ക് കൂട്ടായി കുഞ്ഞനുജന് എത്തിയപ്പോള്‍ സന്തോഷം ഉച്ചസ്ഥായിയിലായിരുന്നു. പക്ഷേ അതിനും ദൈവം ആയുസ് നല്‍കിയില്ല.
ഒരു ചെറിയ പനിയിലായിരുന്നു അവരുടെ തീരാകണ്ണീരിന്റെ ആരംഭം. തുടക്കം കാര്യമാക്കിയില്ലെങ്കിലും അടുത്തുള്ള ആശുപത്രിയിലേക്ക് കുരുന്നിനേയും കൊണ്ടവര്‍ പാഞ്ഞു. രക്ത പരിശോധനയില്‍ ആദ്യം തെളിഞ്ഞത് പ്ലേറ്റ്ലെറ്റ് കൗണ്ടുകളുടേയും ഹീമോഗ്ലോബിന്റേയും കുറവാണ്. ഇതുമായി അനുബന്ധ ചികിത്സയുമായി മുന്നോട്ടു പോകുമ്പോഴാണ് വിധി ആ കുടുംബത്തോട് വീണ്ടും ക്രൂരത കാണിച്ചത്.
രക്തത്തില്‍ പുതിയ കോശങ്ങളെ ഉണ്ടാക്കുന്നത് തടയുന്നതിന് കാരണമാണ് ഈ രോഗാവസ്ഥ. തുടര്‍ച്ചയായ ബ്ലഡ് ടെസ്റ്റുകള്‍, പരിശോധനകള്‍, മരുന്നു മന്ത്രവും, പിന്നീടുള്ള നാളുകള്‍ ആശുപത്രിയില്‍ കഴിച്ചു കൂട്ടി. പൈതലിന്റെ വേദന എത്രയും വേഗം ശമിപ്പിക്കാന്‍. പക്ഷേ വിധി അവര്‍ക്ക് മുന്പില് വീണ്ടും വീണ്ടും ക്രൂരത കാണിച്ചു കൊണ്ടേയിരുന്നു. ഒരു പക്ഷേ ചില സമയങ്ങളില്‍ മനുഷ്യരെക്കാള്‍ ക്രൂരത ദൈവം കാണിക്കുന്നുണ്ടോ എന്ന് തോന്നി പോയ നിമിഷം. അടുത്തതായി ഡോക്ടര്‍ അവര്‍ക്കായി കാത്തു വെച്ചത് മറ്റൊന്നായിരുന്നു.
‘നിങ്ങളുടെ കുഞ്ഞിന്റെ മജ്ജ തകരാറിലാണ്. സമയബന്ധിതമായി രക്തം മാറ്റിവയ്ക്കാതെ അവന്റെ ജീവന് പിടിച്ചു നിര്‍ത്താനാകില്ല. ആഴ്ചയില്‍ രക്തം മാറ്റിക്കൊണ്ടേയിരിക്കണം. മജ്ജ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ അല്ലാതെ ഇതിന് മറ്റ് ശാശ്വത പരിഹാരങ്ങളില്ല. അത് ചെയ്തില്ലെങ്കില്‍…’ ഡോക്ടറുടെ മുഴുമിക്കാത്ത വാക്കുകളില്‍ എല്ലാമുണ്ടായിരുന്നു. ഇതോടെ മങ്ങിയ പ്രതീക്ഷകള്‍ തീര്‍ത്തും നഷ്ടപ്പെട്ടു. അന്നു തൊട്ടിന്നു വരെ ശരീരത്തില്‍ കുത്തി വച്ചിറക്കുന്ന രക്തമാണ് കുഞ്ഞ് നിശ്ചലിന്റെ ജീവന് തന്നെ നിലനിര്‍ത്തുന്നത്. അതിനൊരു മുടക്കം സംഭവിച്ചാല്‍ ഒരു പക്ഷേ കുഞ്ഞിന്റെ ജീവന് എടുത്തേയ്ക്കാം.
‘എന്റെ കുഞ്ഞിനെ നോക്കൂ…ഏഴ് മാസമായി അവന്. പക്ഷേ അവനെ കണ്ടാല്‍ കഷ്ടിച്ച് മൂന്ന് മാസം പ്രായമായെന്നേ പറയൂ. അത്രയ്ക്ക് അവശനാണ് അവന്. ഈ പ്രായത്തില്‍ മറ്റ് കുഞ്ഞുങ്ങളെ പോലെ ചെറിയ ഭക്ഷണം കഴിച്ചു തുടങ്ങേണ്ട സമയമാണിത്. പക്ഷേ എന്റെ പൈതല്‍ ജീവന് നിലനിര്‍ത്തുന്നത് മുലപ്പാലിലൂടെയും കൊല്ലുന്ന വേദനയ്ക്കൊടുവില്‍ കുത്തിയിറക്കുന്ന രക്തത്തിലൂടെയും മാത്രമാണ്.’ കണ്ണീര് തുടച്ചു കൊണ്ട് അമ്മ അഞ്ജലിയുടെ വാക്കുകള്‍.
‘ശരീരത്തില്‍ കുത്തിയിറക്കാവുന്നതില് അത്രയും സൂചി ഡോക്ടര്‍മാര്‍ കുത്തിയിറക്കി. അവന് കരയാത്ത നേരമില്ല. കുഞ്ഞിളം ശരീരമല്ലേ അവന്റേത്. കുത്താന്‍ ഞരമ്പുകള്‍ ബാക്കിയില്ലാത്തതു കൊണ്ടാകണം. അവന്റെ തലയില്‍ സുഷിരമിട്ട് അതുവഴിയാണ് അവര്‍ രക്തം കുത്തിയിറക്കുന്നത്. കരഞ്ഞ് കരഞ്ഞ് അവന്റെ ശബ്ദം പോലും ഇല്ലാണ്ടായി. ഇത്രയും വേദന സഹിച്ചില്ലേ…ഇനിയെങ്കിലും അവനെ തിരികെ കിട്ടിയിരുന്നെങ്കില്‍. അല്ലെങ്കില്‍ അവന്റെ വേദന ദൈവം എനിക്കു നല്കട്ടെ. ഞാന്‍ അനുഭവിച്ചോളം എല്ലാം…’ അഞ്ജലി കരച്ചില് അടക്കാനാകാതെ പറഞ്ഞു.
നിശ്ചല്‍ വേദന കൊണ്ട് അലറിക്കരയുമ്പോള്‍ എടുത്ത് ആശ്വസിപ്പിക്കാന്‍ പോലും ആ അമ്മയ്ക്ക് സാധിക്കുന്നില്ല. കരച്ചില് കേള്‍ക്കാന്‍ പോലും ആകാതെ നില്ക്കുമ്പോള് പൈതലിന്റെ മുഖത്തേയ്ക്ക് എങ്ങനെ നോക്കുവാനാകും? ദിനവും സ്റ്റെറിലൈസ് ചെയ്ത മുറിയിലാണ് നിശ്ചലിനെ കിടത്തിയിരിക്കുന്നത്. പലഘട്ടങ്ങളിലും മാതാപിതാക്കള്‍ക്ക് അങ്ങോട്ട് കയറാന്‍ പോലും ആകുന്നില്ല എന്നത് മറ്റൊരു സത്യം.
ആഴ്ചയില്‍ രക്തം മാറ്റി വയ്ക്കുന്നതിന് 10,000 രൂപ വീതമാണ് ഈ നിര്‍ദ്ധന കുടുംബം ചെലവ് വഹിക്കേണ്ടത്. പക്ഷേ കുഞ്ഞിന്റെ ജീവന് ഗ്യാരണ്ടി തരാന്‍ ഡോക്ടര്‍മാര്‍ക്കും സാധിക്കുന്നില്ല. മജ്ജ മാറ്റിവയ്ക്കലല്ലാതെ മറ്റ് പരിഹാരങ്ങളില്ല എന്നാണ് ഇവര്‍ പറയുന്നത്. അതിനായി ഒന്നും രണ്ടുമല്ല നാല്‍പ്പത് ലക്ഷം രൂപയാണ് മജ്ജ മാറ്റിവയ്ക്കുന്നതിന് ചെലവാകുന്ന തുക. അതു ചെയ്യാത്ത പക്ഷം ഒരു പക്ഷേ കുഞ്ഞ് നിശ്ചലിന്റെ ജീവന് തന്നെ അപകടത്തിലാകും.
ഒരു പ്രൈവറ്റ് കമ്പനിയില്‍ ജോലിക്കാരനായ നിശ്ചലിന്റെ അച്ഛന് നിഷിത് ഒരായുഷ്ക്കാലം ജോലി ചെയ്താല്‍ പോലും ആ തുക സ്വരൂപിക്കാന്‍ കഴിഞ്ഞുവെന്ന് വരില്ല. ഇതിനിടെ തൈറോയ്ഡിന്റെ പ്രശ്നങ്ങള്‍ നേരിടുന്ന അഞ്ജലി വേദനയുടെ ബാക്കി പത്രമായി മറുവശത്തുണ്ട്. ചികിത്സാര്‍ത്ഥം ഇതിനോടകം തന്നെ ലക്ഷങ്ങള്‍ ചെലവഴിച്ച ഇവര്‍ ഇനി ആരുടെ മുന്നില്‍ കൈനീട്ടുമെന്ന അവസ്ഥയിലാണ്. പ്രാരംബ്തങ്ങള് ഏറെയുണ്ടെങ്കിലും കുഞ്ഞിന്റെ നിഷ്കളങ്കമായ മുഖത്തിന് മുന്നില്‍ ഈ അമ്മയും അച്ഛനും മുട്ടു മടക്കുകയാണ്… നീട്ടുകയാണ് സ്വമനസുകളുടെ സഹായഹസ്തങ്ങള്‍ക്ക് മുന്പില്…….
Discussion about this post