ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല യൂണിയന് തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. ഇടത് സഖ്യവും എബിവിപിയും തമ്മിലുള്ള പോരാട്ടമാണ് ഇവിടെ നടക്കുന്നത്, സീറ്റ് നിലനിര്‍ത്തുമെന്ന ആത്മവിശ്വാസത്തിലാണ് ഇടതു സഖ്യം. അതേസമയം നഷ്ടപ്പെട്ട സീറ്റ് തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് എബിവിപിയും. കടുത്ത മത്സരം നടക്കുമെന്ന കാര്യത്തില്‍ സംശയമില്ല.
എന്എസ്യു ഐയുവും, ബിര്‍സാ അംബേദ്കര്‍ ഫുലേയും ശക്തമായ മത്സരരംഗത്തുണ്ട്. ജമ്മുകാശ്മീര്‍ പുനഃസംഘടനയും, ആള്‍ക്കൂട്ട അക്രമണം അടക്കമുള്ള വിഷയങ്ങളാണ് പ്രധാനമായും തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയായത്.
ഐഷെ ഘോഷാണ് ഇടതു സഖ്യത്തിന്റെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത്. മനീഷ് ജംഗീതാണ് എബിവിപി യുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി. മുന്‍ തവണത്തെ അപേക്ഷിച്ച് നിരവധി മലയാളികളും മത്സരരംഗത്തുണ്ട്.
Discussion about this post