ഹര്‍ദോ: വീടുണ്ടാക്കാന്‍ അടിത്തറയ്ക്ക് കുഴിയെടുത്തപ്പോള്‍ കിട്ടിയത് ലക്ഷങ്ങള്‍ വിലമതിക്കുന്ന സ്വര്‍ണ്ണവും വെള്ളിയും. ഉത്തര്‍പ്രദേശിലെ ഹര്‍ദോയിലാണ് സംഭവം. അടിത്തറ കെട്ടാന്‍ കുഴിയെടുത്തപ്പോഴാണ് 25 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണം, വെള്ളി ആഭരണങ്ങളാണ് ലഭിച്ചത്.
നിധി കിട്ടിയ കാര്യം നാട്ടില്‍ ഉടനെ പാട്ടായി. തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി, നിധി കിട്ടിയകാര്യം നാട്ടില്‍ പാട്ടായതോടെ പോലീസ് രംഗത്തെത്തി. മണ്ണിനടിയില്‍നിന്ന് ആഭരണങ്ങള്‍ ലഭിച്ചകാര്യം ഉടമ ആദ്യം നിഷേധിച്ചെങ്കിലും പിന്നീട് സമ്മതിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസ് ആഭരണങ്ങള്‍ പിടിച്ചെടുത്തു.
നൂറു വര്‍ഷത്തിലേറെ പഴക്കമുള്ള ആഭരണങ്ങളാണ് മണ്ണിനടിയില്‍നിന്ന് കണ്ടെത്തിയതെന്ന പ്രാഥമിക നിഗമനത്തിലാണ് പോലീസ്. 650 ഗ്രാം സ്വര്‍ണാഭരണങ്ങളും 4.53 കിലോഗ്രാം വെള്ളി ആഭരണങ്ങളുമാണ് ലഭിച്ചതെന്ന് ഹര്‍ദോയ് പോലീസ് സൂപ്രണ്ട് അലോക് പ്രിയദര്‍ശിനി പറഞ്ഞു.
സ്ഥലം ഉടമയുടെ കൈവശം ആഭരണങ്ങളുമായി ബന്ധപ്പെട്ട രേഖകള്‍ ഒന്നുതന്നെ ഇല്ലാത്ത സാഹചര്യത്തിലാണ് അവ പിടിച്ചെടുത്തതെന്നും പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. നിലവിലുള്ള നിയമപ്രകാരം മണ്ണിനടിയില്‍നിന്ന് ലഭിക്കുന്ന നിധിശേഖരം ജില്ലാ റവന്യൂ അധികൃതരെ ഏല്‍പ്പിക്കുകയോ ബന്ധപ്പെട്ട അധികൃതര്‍ ആവശ്യപ്പെടുന്നത് പ്രകാരം ഹാജരാക്കുകയോ ചെയ്യേണ്ടതാണ്.
Discussion about this post