പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് ഭീഷണിയുമായി പാകിസ്താന് ഗായിക റാബി പിര്‍സാദ. കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിന് പിന്നാലെ കേന്ദ്ര സര്‍ക്കാറിനെിരെ നിരവധി പേര് രംഗത്തെത്തിയിരുന്നു. ഇപ്പോള്‍ ഗായിക റാബി പിര്‍സാദ വിഷ പാമ്പുകളെ വെച്ച് കൊണ്ടാണ് ഭീഷണി ഉയര്‍ത്തിയത്.
ആഗസ്റ്റ് 5ന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ വസതിയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭയുടെ പ്രത്യേക യോഗത്തിനുശേഷമായിരുന്നു ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കല്‍ പ്രമേയം, കശ്മീര്‍ പുനഃസംഘടനാ ബില്‍ എന്നിവ രാജ്യസഭ പാസാക്കിയത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് ഇരുബില്ലുകളും സഭയില്‍ അവതരിപ്പിച്ചത്. എന്നാല്‍ ബില്ലിനെ അനൂകൂലിച്ചും പ്രതികൂലിച്ചും നിരവധിപേര്‍ രംഗത്തെത്തിയിരുന്നു. പാക് മന്ത്രിന്മാര്‍ എന്നത് പോലെ തന്നെ കലാകാരന്‍ന്മാരും വിവധ തരത്തില്‍ പ്രതിഷേധം അറിയിച്ചിരുന്നു.
ഇതില്‍ ഗായിക റാബി പിര്‍സാദയുടെ ഭീഷണിയാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. നടി വീണ മല്ലിക്കിന്റെ ട്വീറ്റുകള്‍ക്ക് പിന്നാലെയാണ് ഗായിക റാബി പിര്‍സാദയും രംഗത്തെത്തിയത്. വിഷപാമ്പുകളെ അയച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡിയെയും ഭാരതീയരെയും ഭീഷണിപ്പെടുത്തുന്ന ട്വീറ്റുകളാണ് റാബി പിര്‍സാദ പോസ്റ്റ് ചെയ്തിരിക്കുന്നത്.
പ്രധാനമന്ത്രിക്കായി ഒരുക്കിയ പ്രത്യേകം സമ്മാനങ്ങളാണ് ഇവ എന്ന തലക്കെട്ടോടുകൂടിയാണ് പിര്‍സാദ പാമ്പുകള്‍ക്കൊപ്പം കളിക്കുന്ന ഒരു വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്ന ഈ വീഡിയോയില്‍ മാരകമായ പാമ്പുകളെയും മറ്റ് വിഷജീവികളെയും നിയന്ത്രണ രേഖയിലൂടെ അയക്കുമെന്ന് ഭാരതീയര്‍ക്ക് മുന്നറിയിപ്പ് നല്കുന്നു.
‘ഒരു കശ്മീരി പെണ്‍കുട്ടിയെന്ന നിലയില്‍, ഈ പാമ്പുകളെയെല്ലാം പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് സമ്മാനിക്കുന്നു നരകത്തില്‍ വെച്ച് മരിക്കാന്‍ തയ്യാറായിക്കൊള്ളുക ഇതായിരുന്നു പിര്‍സാദയുടെ വാക്കുകള്‍. കശ്മീരികളുമായി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടുള്ള പാട്ടുകളും പിര്‍സാദ വീഡിയോയില്‍ പങ്കുവെയ്ക്കുന്നു. ഇതിന് മുമ്പും പിര്‍സാദ ഭാരതത്തിനെതിരെ മോശം പരാമര്‍ശങ്ങള്‍ ഉന്നയിച്ചിരുന്നു.
Discussion about this post