മുംബൈ: തകര്‍ന്നു തുടങ്ങുന്ന ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ വീണ്ടെടുക്കാന്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന്റെ വാക്കുകള്‍ കേള്‍ക്കൂവെന്ന് ബിജെപിയോട് ശിവസേന. ഇക്കാര്യത്തില്‍ രാഷ്ട്രീയം മറക്കണമെന്നുമാണ് നല്‍കുന്ന ഉപദേശം. പാര്‍ട്ടി മുഖപത്രമായ സാമ്‌നയിലൂടെയാണ് ശിവസേന തങ്ങളുടെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.
‘മന്‍മോഹന്‍സിങ്ങിന്റെ ഉപദേശം കേള്‍ക്കണമെന്നതാണ് ദേശ താത്പര്യം. സാമ്പത്തികരംഗത്തെ മെല്ലെപ്പോക്കില്‍ രാഷ്ട്രീയം കലര്‍ത്തേണ്ടതില്ല. കാശ്മീരും സാമ്പത്തിക രംഗവും രണ്ട് വിഷയങ്ങളാണ്. സമ്പദ് ഘടന ഇപ്പോള്‍ താളം തെറ്റിയ അവസ്ഥയിലാണ്’ ശിവസേന പറയുന്നു.
രാജ്യത്തിന്റെ സാമ്പത്തികസ്ഥിതി ആശങ്കപ്പെടുത്തുന്നതാണെന്നും സര്‍ക്കാരിന്റെ മൊത്തത്തിലുള്ള പിടിപ്പുകേട് മാന്ദ്യത്തില്‍ എത്തിച്ചിരിക്കുകയാണെന്നും കഴിഞ്ഞ ദിവസം മന്‍മോഹന്‍സിങ് പറഞ്ഞിരുന്നു. ഇതിനുള്ള മറുപടിയും ബിജെപി നല്‍കിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സാമ്പത്തിക നയങ്ങള്‍ ഇന്ത്യയെ ലോകത്തെതന്നെ മികച്ച സമ്പദ് വ്യവസ്ഥകള്‍ക്കൊപ്പം എത്തിച്ചുവെന്നായിരുന്നു നേതൃത്വം നല്‍കിയ മറുപടി.
ഈ സാഹചര്യത്തിലാണ് ബിജെപിയെ ഉപദേശിച്ച് ശിവസേന എത്തിയത്. വിദഗ്ധരുടെ അഭിപ്രായം സ്വീകരിച്ച് മാന്ദ്യത്തെ മറികടക്കാനുള്ള നടപടികളാണ് വേണ്ടതെന്നായിരുന്നു ശിവസേന നല്‍കിയ ഉപദേശം. മന്‍മോഹന്റെ ഉപദേശം ചെവികൊള്ളേണ്ട സമയമാണിതെന്നും മുഖപത്രത്തില്‍ ശിവസേന തുറന്ന് പറയുന്നുണ്ട്.
Discussion about this post