മുംബൈ: കാശ്മീരിലും ലഡാക്കിലും മഹാരാഷ്ട്ര സര്‍ക്കാര്‍ ഭൂമി വാങ്ങുമെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്. ഇവിടങ്ങളില്‍ റിസോര്‍ട്ടുകള്‍ ആരംഭിക്കുന്നതിനായാണ് ഭൂമി വാങ്ങുന്നതെന്നും ഫഡ്നാവിസ് പറഞ്ഞു.
മഹാരാഷ്ട്രയില്‍ നിന്നുള്ള അമര്‍നാഥ് തീര്‍ത്ഥാടകര്‍ ഉള്‍പ്പടെയുള്ളവരുടെ കശ്മീരിലെ താമസം സുഗമമാക്കാനാണ് സര്‍ക്കാര്‍ ഇങ്ങനെയൊരു തീരുമാനമെടുത്തതെന്നും ദേവേന്ദ്ര ഫഡ്നാവിസ് വ്യക്തമാക്കി.
സ്ഥലം വാങ്ങുന്ന രണ്ടിടങ്ങളിലും ഓരോ റിസോര്‍ട്ടുകള്‍ തുടങ്ങാനാണ് സര്‍ക്കാരിന്റെ പദ്ധതി. ഇതു സംബന്ധിച്ച് മഹാരാഷ്ട്ര ടൂറിസം ഡിപ്പാര്‍ട്ട്മെന്റ് സര്‍വ്വെ നടത്തുന്നുണ്ട്. സര്‍വ്വെ റിപ്പോര്‍ട്ട് പതിനഞ്ച് ദിവസത്തിനുള്ളില്‍ സമര്‍പ്പിക്കും.
Discussion about this post