ന്യൂഡൽഹി: രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തുകയാണെന്ന റിപ്പോർട്ടുകൾ തള്ളിയ കേന്ദ്രസർക്കാരിനെതിരെ ആഞ്ഞടിച്ച് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി ഒരു സത്യമാണെന്നും പ്രതിസന്ധി ഇല്ലെന്ന് എത്രതവണ ആവർത്തിച്ചാലും സത്യമാകില്ലെന്നും അവർ പറഞ്ഞു.
രാജ്യം വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പികുത്തിയിരിക്കുകയാണ്. പ്രതിസന്ധിയില്ലെന്ന നുണ നൂറുതവണ ആവർത്തിച്ചാലും അത് സത്യമാവില്ലെന്നും പ്രിയങ്ക ട്വിറ്ററിൽ കുറിച്ചു.
‘ഒരു നുണ നൂറു തവണ ആവർത്തിച്ചാലും അത് സത്യമായിത്തീരില്ല. നിലവിൽ രാജ്യം സാമ്പത്തിക പ്രതിസന്ധി നേരിടുകയാണെന്ന് ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ സർക്കാർ സമ്മതിക്കണം’. പ്രതിസന്ധിയെ മറികടക്കാനുള്ള മാർഗങ്ങൾ സ്വീകരിക്കണമെന്നും അവർ ട്വീറ്റിൽ കൂട്ടിച്ചേർത്തു.
किसी झूठ को सौ बार कहने से झूठ सच नहीं हो जाता। BJP सरकार को ये स्वीकार करना चाहिए कि अर्थव्यवस्था में ऐतिहासिक मंदी है और उन्हें इसे हल करने के उपायों की तरफ बढ़ना चाहिए।
मंदी का हाल सबके सामने है। सरकार कब तक हेडलाइन मैनेजमेंट से काम चलाएगी? #economyhttps://t.co/lRqmm3ngTt
— Priyanka Gandhi Vadra (@priyankagandhi) September 3, 2019
Discussion about this post