ആംആദ്മി എംഎല്‍എ അല്‍ക്ക ലാമ്പ കോണ്‍ഗ്രസിലേക്കെന്ന് സൂചന; സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി

ന്യൂഡല്‍ഹി: ആംആദ്മി എംഎല്‍എ അല്‍ക്ക ലാമ്പ കോണ്‍ഗ്രസിലേക്കെന്ന് സൂചന. അല്‍ക്ക ലാമ്പ സോണിയാ ഗാന്ധിയുമായി കൂട്ടിക്കാഴ്ച നടത്തിയിരുന്നു. ഇതാണ് ഇവര്‍ കോണ്‍ഗ്രസില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ക്ക് വഴിവെച്ചിരിക്കുന്നത്.

ആംആദ്മിയും അരവിന്ദ് കെജരിവാളുമായി തുടരുന്ന ആസ്വാരസ്യങ്ങള്‍ക്കിടയിലാണ് ഇന്ന് രാവിലെ കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധിയുടെ വീട്ടിലെത്തി അല്‍ക്ക ലാമ്പ കൂടിക്കാഴ്ച നടത്തിയത്.

ചാന്ദ്‌നി ചൗക്കില്‍ നിന്നുള്ള എംഎല്‍എയാണ് അല്‍ക്ക ലാമ്പ. പാര്‍ട്ടിയിലെ തന്റെ പ്രാഥമികാംഗത്വം ഉപേക്ഷിച്ച് 2020 ലെ ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് അല്‍ക്ക ലാമ്പ പ്രഖ്യാപിച്ചിരുന്നു. അതേസമയം അല്‍ക്ക ലാമ്പയുടെ രാജി സ്വീകരിക്കാന്‍ ആംആദ്മി തയ്യാറാണെന്നാണ് പാര്‍ട്ടി പ്രതികരിച്ചത്. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ആംആദ്മിയുടെ തോല്‍വിക്ക് പിന്നാലെ ഇവരെ പാര്‍ട്ടിയിലെ ജനപ്രതിനിധികളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ നിന്ന് പുറത്താക്കിയിരുന്നു.

Exit mobile version