ഗാന്ധിനഗര്‍: തെരുവ് പശുവിന്റെ ആക്രമണത്തില്‍ പരിക്കേറ്റ ബിജെപി എംപിയുടെ നില ഗുരുതരം. ഗുജറാത്തിലെ ബിജെപി എംപിയായ ലീലാധര്‍ വഗേലയാണ് പശുവിന്റെ ആക്രമണത്തില്‍ പരിക്കേറ്റത്. തെരുവില്‍ അലഞ്ഞു തിരിഞ്ഞു നടന്ന പശുവിന്റെ ആക്രമണത്തിലാണ് എംപിയ്ക്ക് പരിക്കേറ്റത്.
കഴിഞ്ഞ ദിവസം തെരുവില്‍ നിന്നാണ് എംപിയെ പശു കയറി ആക്രമിച്ചത്. ഗുരുതരമായി
പരിക്കേറ്റ 83 കാരനായ എംപിയെ തീവ്രവരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇദ്ദേഹത്തിന്റെ വാരിയെല്ലുകള്‍ക്കും തലയ്ക്കുമുള്ള പരിക്ക് ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. രണ്ട് വാരിയെല്ലുകള്‍ക്ക് പൊട്ടലും തലച്ചോറില്‍ രക്തം കട്ടപിടിച്ച നിലയിലുമണ്.
കഴിഞ്ഞ ദിവസം പ്രഭാത സവാരിക്കിറങ്ങിയപ്പോഴാണ് സംഭവം. ഗാന്ധിനഗര്‍ സെക്ടര്‍ 21 ലെ സ്വന്തം വീടിന് മുന്നില്‍ വെച്ചാണ് വഗേലയെ പശു ആക്രമിച്ചത്. ഇപ്പോള്‍ നില അല്‍പ്പം ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
സംസ്ഥാനത്തെ ബിജെപിയുടെ മുതിര്‍ന്ന നേതാക്കളില്‍ ഒരാളും ലോക്സഭ എംപിയുമായ ലീലാധര്‍ വഗേല ഗുജറാത്തിലെ മുന്‍ മന്ത്രി കൂടിയായിരുന്നു.
ഗുജറാത്തില്‍ ഗോവധത്തിന് ജീവപര്യന്തം തടവ് ശിക്ഷയാണ്. അതിനാല്‍ കറവ വറ്റുന്ന പശുവിനെ കര്‍ഷകര്‍ കശാപ്പുകാര്‍ക്ക് വില്‍ക്കാതെ തെരുവില്‍ വിടുകയാണ് പതിവ്. ഇത് തെരുവില്‍ അലഞ്ഞുതിരിയുന്ന പശു ഉള്‍പ്പെടെയുള്ള നാല്ക്കാലികളുടെ എണ്ണം വര്‍ദ്ധിക്കാന്‍ ഇടയാവുന്നു.
Discussion about this post