മുംബൈ: ഒഎന്‍ജിസിയുടെ നവി മുംബൈയിലെ പ്ലാന്റില്‍ വന്‍ തീപിടുത്തം. അപകടത്തില്‍ അഞ്ചു പേര് മരണപ്പെട്ടതായി റിപ്പോര്‍ട്ട് ഉണ്ട്. ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശം പോലീസ് സീല്‍ ചെയ്തിരിക്കുകയാണ്. രാവിലെ ഏഴ് മണിയോടെയാണ് മുംബൈയില്‍ നിന്ന് 45 കിലോമീറ്റര്‍ അകലെ ഉറാനിലെ പ്ലാന്റില്‍ അഗ്നിബാധയുണ്ടായത്.
സംഭവസമയത്ത് ജോലിക്കാര്‍ പ്ലാന്റിലുണ്ടായിരുന്നതായും റിപ്പോര്‍ട്ട് ഉണ്ട്. മൂന്നുപേരെ പരിക്കുകളോടെ ആശുപത്രിയിലേക്ക് മാറ്റിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തീപടര്‍ന്നതോടെ ഈ പ്ലാന്റിലെ വാതകം 330 കിലോമീറ്റര്‍ അകലെ ഗുജറാത്തിലെ ഹാസിരയിലെ പ്ലാന്റിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്.
പ്ലാന്റിലെ കോള്‍ഡ് സ്റ്റോറേജില്‍ നിന്നാണ് തീപടര്‍ന്നിരിക്കുന്നത്. തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ നടന്നു വരികയാണ്. ഉറാന്, പനവേല്‍, നെരൂള്‍, ജെഎന്‍പിടി എന്നിവടങ്ങളില്‍ നിന്നുള്ള അഗ്നിശമന യൂണിറ്റുകളാണ് തീകെടുത്താനുള്ള ശ്രമങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നത്.
Maharashtra: Fire breaks out at a cold storage at Oil and Natural Gas Corporation (ONGC) plant in Uran, Navi Mumbai. Fire tenders have reached the spot. pic.twitter.com/V2HSCt58nJ
— ANI (@ANI) September 3, 2019
Discussion about this post