ഉത്തർപ്രദേശ്: താൻ മരണപ്പെട്ടതിനാൽ പകുതി ദിവസം തനിക്ക് ലീവ് അനുവദിക്കണമെന്ന് അപേക്ഷിച്ച വിദ്യർത്ഥിക്ക് ലീവ് നൽകി സ്കൂൾ പ്രിൻസിപ്പാൾ. ഉത്തർപ്രദേശിലെ കാൻപൂരിലാണ് സംഭവം. എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ് ഈ വിചിത്ര ലീവ് ലെറ്ററിന്റെ ഉടമ. എന്താണ് വിദ്യാർത്ഥി എഴുതിയിരിക്കുന്നതെന്ന് വായിക്കാതെ കണ്ണുംപൂട്ടി പ്രിൻസിപ്പാൾ ലീവ് അനുവദിക്കുകയായിരുന്നു.
ഓഗസ്റ്റ് 20നായിരുന്നു സംഭവം. ലീവ് ലെറ്ററിൽ ഓഗസ്റ്റ് 20 രാവിലെ പത്തു മണിക്ക് താൻ മരിച്ചെന്നാണ് കുട്ടി എഴുതിയിരിക്കുന്നത്. ലെറ്റർ ഇപ്പോൾ സോഷ്യൽ മീഡിയയെ അമ്പരപ്പിച്ചുകൊണ്ടിരിക്കുകയാണ്.
കുട്ടിയുടെ വിഡ്ഢിത്തരത്തെ അല്ലെങ്കിൽ അതിബുദ്ധിയെ കുറിച്ച് വാചാലരാവുകയാണ് സോഷ്യൽമീഡിയ. ഒപ്പം പ്രിൻസിപ്പാളിന്റെ അശ്രദ്ധയെ വിമർശിക്കുകയും ചെയ്യുകയാണ്. വിദ്യാർത്ഥിയുടെ സുഹൃത്തുക്കൾ ലെറ്റർ കാണാൻ ഇടയായതോടെയാണ് ഈ വാർത്ത പുറത്തുവന്നത്. ഇതിനിടയിൽ, കുട്ടിയുടെ മുത്തശ്ശി മരിച്ചു പോയെന്നും അത് കുട്ടി തെറ്റായി എഴുതിയതാണെന്നും ചില റിപ്പോർട്ടുകൾ പറയുന്നു.
महोदय मेरा देहांत हो गया है, हाफ टाइम से अवकाश देने की कृपा करें
कानपुर के एक स्कूल में अजीबोगरीब मामला सामने आया है। यहां आठवीं कक्षा के छात्र ने अपनी ही मौत का हवाला देते हुए प्रिंसिपल से छुट्टी मांग ली। प्रिंसिपल ने आवेदन पर ग्रांटेड लिखकर छुट्टी दे दी pic.twitter.com/31WUPijRQT— fourthindianews (@fourthindianews) August 31, 2019
Discussion about this post