മഹ്സാമുന്ദ്: ചന്ദ്രന്റെ ദക്ഷിണ ദ്രുവത്തില്‍ ചന്ദ്രയാന്‍-2 ഇറങ്ങുന്ന അസുലഭ നിമിഷം പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കൊപ്പം തത്സമയം കാണാന്‍ അവസരം ലഭിച്ച് ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനി. ശ്രീജല്‍ ചന്ദ്രാകര്‍ എന്ന ഛത്തീസ്ഗഡ്കാരിയായ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിക്കാണ് അസുലഭ ഭാഗ്യം കൈവന്നത്.
രാജ്യത്തെ പ്രധാനമന്ത്രിക്കൊപ്പം ചാന്ദ്രയാന്‍ 2 ച്രന്ദ്രോപരിതലത്തില് സോഫ്റ്റ് ലാന്‍ഡിങ് നടത്തുന്നത് തത്സമയം കാണാന്‍ അവസരം ലഭിച്ചതിന്റെ ആഹ്ലാദത്തിലുമാണ് ശ്രീജല്‍. കേന്ദ്രീയ വിദ്യാലയത്തിലെ വിദ്യാര്‍ത്ഥിനിയായ ശ്രീജല്‍ 60 വിദ്യാര്‍ത്ഥികള്‍ക്കൊപ്പമാണ് ശൂന്യാകാശ ദൃശ്യങ്ങള്‍ കാണാന്‍ ബംഗളൂരുവിലേയ്ക്ക് പോകുക. ശൂന്യാകാശത്തെ അടിസ്ഥാനപ്പെടുത്തി നടത്തിയ ക്വിസ് മത്സരത്തില്‍ വിജയിച്ചതോടെയാണ് ഈ അവസരം ശ്രീജലിന് കൈവന്നത്.
ഇത് എനിക്ക് ലഭിച്ച വളരെ വലിയൊരു അവസരമാണ്. പ്രധാനമന്ത്രിയെക്കാണാനും ചന്ദ്രയാന്‍-2 ചന്ദ്രോപരിതലത്തില്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്തുന്നത് കാണാനും കഴിയുക എന്നത് വലിയൊരു കാര്യമാണെന്നും ശ്രീജല്‍ വ്യക്തമാക്കി. സെപ്റ്റംബര്‍ ഏഴാം തീയതി 1.55ന് ബംഗളൂരുവിലെ ഐഎസ്ആര്‍ഒ കേന്ദ്രത്തില്‍ വെച്ചാണ് തത്സമയ ദൃശ്യങ്ങള്‍ കാണാന്‍ കഴിയുക.
For those who missed Space Quiz earlier, here is one more opportunity for you to participate and get a chance to watch landing of #Chandrayaan2 live with PM.
Date of the quiz extended till August 25, 2019
For details visit https://t.co/CuwpQpFSge pic.twitter.com/uBy1zBuosi
— ISRO (@isro) August 21, 2019
Discussion about this post