മുഖസാദൃശ്യമില്ല; പഴയത് പൊളിച്ച് നീക്കി ആസ്ഥാനത്ത് ‘പുതിയ അമ്മയെ’ സ്ഥാപിച്ച് എഐഎഡിഎംകെ

തമിഴ്നാട് മുഖ്യമന്ത്രി ഇ പളനിസ്വാമിയും ഉപമുഖ്യമന്ത്രി ഒ പനീര്‍സെല്‍വവും ചേര്‍ന്നാണ് അനാച്ഛാദനം നടത്തിയത്.

ചെന്നൈ: അന്തരിച്ച തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ പഴയ പ്രതിമ പൊളിച്ച് പുതിയ പ്രതിമ സ്ഥാപിച്ച് എഐഡിഎംകെ. തമിഴ്നാട് മുഖ്യമന്ത്രി ഇ പളനിസ്വാമിയും ഉപമുഖ്യമന്ത്രി ഒ പനീര്‍സെല്‍വവും ചേര്‍ന്നാണ് അനാച്ഛാദനം നടത്തിയത്.

നേരത്തെ സ്ഥാപിച്ച പ്രതിയമയ്ക്ക് ജയലളിതയുമായി സാമ്യം ഇല്ലാത്തതിനാലാണ് പൊളിച്ച് പുതിയത് സ്ഥാപിച്ചത്. 2016ല്‍ അന്തരിച്ച ജയലളിതയുടെ 75-ാംജന്മദിനാഘോഷത്തിന്റെ ഭാഗമായാണ് പ്രതിമ സ്ഥാപിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചത്. പ്രതിമയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പടര്‍ന്നതോടെ പ്രതിമക്ക് ജയലളിതയുടെ മുഖസാദൃശ്യമില്ലെന്ന വിമര്‍ശനങ്ങളുമായി പലരും രംഗത്തെത്തിയിരുന്നു.

ഇതേ തുടര്‍ന്നാണ് പിന്‍വലിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചത്. പ്രതിമ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് എട്ട് സെന്ററുകള്‍ നിലനില്‍ക്കെ അയല്‍സംസ്ഥാനമായ ആന്ധ്രാപ്രദേശിലെ ശില്‍പ്പിയെ നിര്‍മാണപ്രവര്‍ത്തനമേല്‍പ്പിച്ചതിനെതിരെയും വിമര്‍ശനം ഉയര്‍ന്നിരുന്നു.

Exit mobile version