സിംഗപ്പൂര്‍ സിറ്റി: ഇന്ത്യയിലെ 130 കോടി ജനങ്ങളെ സാമ്പത്തിക പ്രക്രിയയുടെ ഭാഗമാക്കാന്‍ സാധിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. സിംഗപ്പൂരില്‍ നടക്കുന്ന ഫിന്‍ടെക് ഫെസ്റ്റിവെലില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ പൗരന്മാരുടേയും ജീവിതം മാറ്റിമറിക്കുന്ന വികസനദൗത്യം ലക്ഷ്യമിട്ടാണ് എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലേറിയതെന്ന് മോഡി കൂട്ടിച്ചേര്‍ത്തു.
സിംഗപ്പൂരില്‍ നടന്ന ചടങ്ങില്‍ ബാങ്കിങ് ടെക്നോളജിയായ ‘അപിക്സ്’ മോഡി പുറത്തിറക്കി. ബാങ്ക് അക്കൗണ്ടില്ലാതെ തന്നെ ഉപയോഗിക്കാവുന്ന ഓണ്‍ലൈന്‍ സംവിധാനമാണ് അപിക്സ്. പുതിയ ലോകത്ത് ശക്തി നിര്‍ണ്ണയിക്കുന്നത് സാങ്കേതികവിദ്യയായിരിക്കുമെന്ന് മോഡി പറഞ്ഞു ഏതാനും വര്‍ഷങ്ങള്‍ക്കൊണ്ട് ഞങ്ങള്‍ 120 കോടിയലധികം പേര്‍ക്കും ബയോമെട്രിക് ഐഡന്റിന്റി (ആധാര്‍) ഉണ്ടാക്കി. ഇന്ത്യ പോലെയൊരു വലിയ രാജ്യത്ത് സാമ്പത്തികമായി കൂട്ടിച്ചേര്‍ക്കല്‍ എളുപ്പമുള്ള കാര്യമല്ല.
കള്ളപ്പണവും മറ്റു സാമ്പത്തിക കുറ്റകൃത്യങ്ങളും തടയുന്നതിന് ഞങ്ങള്‍ ഉറപ്പായും സാമ്പത്തിക സാങ്കേതികവിദ്യ ഉപയോഗിക്കും. പാര്‍ശ്വവതകരിക്കപ്പെട്ടവരുടെ വികസനവും എല്ലാം വികസിപ്പിക്കുക എന്നതുമാണ് ഞങ്ങളുടെ പ്രധാന ലക്ഷ്യം മോഡി പറയുന്നു. വിദൂരതയിലുള്ള ദുര്‍ബലമായ ഗ്രാമങ്ങളേയും ദൗത്യത്തിലുള്‍പ്പെടുത്തി. സാമ്പത്തികമായി കൂട്ടിച്ചേര്‍ക്കുന്നതിനുള്ള ഉറച്ച അടിത്തറ അതിന് വേണ്ടിയിരുന്നു. എന്നാല്‍ ഇന്ത്യപോലെ ഒരു വലിയ രാജ്യത്ത് അത് അത്ര എളുപ്പമായിരുന്നില്ല. ഭാവിയിലേക്കുള്ള നൈപുണ്യം വളര്‍ത്തിയെടുക്കാന്‍ നമ്മള് നിര്‍ബന്ധമായും നിക്ഷേപിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Discussion about this post