ന്യൂഡല്‍ഹി: കനത്ത മഞ്ഞുവീഴ്ചയില്‍ മുങ്ങിക്കുളിച്ച് ബദരിനാഥ് ക്ഷേത്രം. 37 വര്‍ഷത്തിനുശേഷമാണ് ഈ മനോഹരകാഴ്ച അനുഭവപ്പെടുന്നത്. എന്നാല്‍ ഈ കാലാവസ്ഥ വ്യതിയാനത്തെ ആചാരമാക്കിയെടുത്തു അവര്‍. എന്തെന്നല്ലെ…
ശൈത്യകാലത്തു നടയടച്ചിടുമ്പോള്‍ ദേവനെ കമ്പിളിയില്‍ പുതപ്പിക്കും. സമുദ്രനിരപ്പില്‍ നിന്ന് 10,585 അടി മുകളിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്…
സീസണ് കഴിഞ്ഞ് ഈ മാസം 20ന് ക്ഷേത്രം അടയ്ക്കും. മേയ് മാസം തുറന്ന് ഒക്ടോബറില്‍ അടയ്ക്കുന്നതാണു ബദരിനാഥ് ക്ഷേത്രത്തിന്റെ തീര്‍ഥാടനകാലം. ഈ കാലയളവില്‍ ലക്ഷക്കണക്കിനാളുകളാണു ദര്‍ശനത്തിനെത്തുന്നത്. കഴിഞ്ഞ 2 ദിവസമായി കനത്ത മഞ്ഞുവീഴ്ചയാണ് ഇവിടെ സംഗതി കാണാന്‍ സുന്ദരമായ കാഴ്ചയാണെങ്കിലും കാലുകുത്താന്‍ പോലും പറ്റാത്ത കാലാനവസ്ഥയാണ്.
ബദരിനാഥിലെ പ്രധാനപൂജാരി കണ്ണൂര്‍ സ്വദേശി….
പയ്യന്നൂര്‍ ചെറുതാഴം വടക്കേ ചന്ദ്രമന ഇല്ലത്തെ ഈശ്വരപ്രസാദ് നമ്പൂതിരിയാണ് ക്ഷേത്രത്തിലെ പ്രധാനപൂജാരി. റാവല്‍ എന്നാണ് സ്ഥാനപ്പേര്. ബദരീനാഥ് റാവല്‍ജിക്ക് ഉത്തരാഖണ്ഡില്‍ കാബിനറ്റ് പദവി നല്‍കിയാണ് ആദരിക്കുന്നത്. പ്രതിഷ്ഠ നടത്തിയ ശങ്കരാചാര്യര്‍ തന്നെയാണ് വടക്കന്‍ കേരളത്തില്‍ നിന്നുള്ള നമ്പൂതിരിയാകണം പൂജ നടത്താനെന്നും വിധിച്ചത്.
ബദരിനാഥ് ക്ഷേത്രത്തിലെ പൂജയ്ക്കു നിയോഗിക്കപ്പെടുമ്പോള്‍ ആദ്യം കഠിനമായിരുന്നുവെന്ന് റാവല്‍ ഈശ്വരപ്രസാദ് നമ്പൂതിരി പറയുന്നു. പക്ഷേ പിന്നീട് ശൈത്യം ശീലമായി. അഭിഷേകത്തിനു ശ്രീകോവിലില്‍ വയ്ക്കുന്ന വെള്ളം പോലും ഐസാകും ഈശ്വരപ്രസാദ് പറയുന്നു.
25 വര്‍ഷം മുത്തച്ഛന് റാവല്‍ ആയിരുന്നു. പാരമ്പര്യത്തിന്റെ കണ്ണിയായ ഈശ്വരപ്രസാദിന് അങ്ങനെയാണ് രാജ്യത്തെ ഏറ്റവും വലിയ ക്ഷേത്രത്തില്‍ പൂജാരിയാകാന്‍ അവസരമൊരുങ്ങിയത്.
Discussion about this post