സെക്രട്ടേറിയറ്റ് ജീവനക്കാര്‍ അന്തസും ലളിതവുമായ വസ്ത്രം ധരിച്ചാല്‍ മതി; ജീന്‍സും ടീ ഷര്‍ട്ടും നിരോധിച്ച് ബിഹാര്‍ സര്‍ക്കാര്‍

പാട്‌ന: സെക്രട്ടേറിയറ്റ് ജീവനക്കാര്‍ക്ക് പുതിയ ഡ്രസ് കോഡ് ഏര്‍പ്പെടുത്തി ബിഹാര്‍ സര്‍ക്കാര്‍. സെക്രട്ടേറിയറ്റില്‍ ജീവനക്കാര്‍ക്ക് ടീ ഷര്‍ട്ടും ജീന്‍സും വിലക്കിയ സര്‍ക്കാര്‍ അന്തസുള്ളതും ലളിതവുമായ വസ്ത്രം ധരിക്കണമെന്നും നിര്‍ദ്ദേശം നല്‍കി.

‘ഓഫീസ് സംസ്‌കാരത്തിന് യോചിക്കാത്ത വസ്ത്രങ്ങള്‍ ധരിച്ച് ഉദ്യോഗസ്ഥരും ജീവനക്കാരും എത്തുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഓഫീസ് ഔചിത്യത്തിന് എതിരാണ് ഇത്’ എന്നാണ് പുതിയ ഉത്തരവ് പുറപ്പെടുവിച്ച് കൊണ്ട് സംസ്ഥാന സര്‍ക്കാരിന്റെ അപ്പര്‍ സെക്രട്ടറി മഹാദേവ് പ്രസാദ് പറഞ്ഞത്.

സെക്രട്ടേറിയറ്റ് ഓഫീസിലെ ഉദ്യോഗസ്ഥര്‍ക്കും ജീവനക്കാര്‍ക്കുമാണ് എന്ത് വസ്ത്രം ധരിക്കണമെന്ന കാര്യത്തില്‍ ബിഹാര്‍ സര്‍ക്കാര്‍ പുതിയ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ജീവനക്കാര്‍ ഓഫീസില്‍ വരുമ്പോള്‍ ലളിതവും ഇളം നിറത്തിലുള്ളതും അന്തസ് തോന്നിക്കുന്നതുമായ വസ്ത്രം ധരിക്കണമെന്നാണ് സര്‍ക്കാറിന്റെ നിര്‍ദേശം.

Exit mobile version