ന്യൂഡല്‍ഹി: ഭീമാ കോറേഗാവ് കേസില്‍ അറസ്റ്റിലായ സാമൂഹിക പ്രവര്‍ത്തകന്‍ വെര്‍ണന്‍ ഗോണ്‍സാല്‍വസിനോട് ലിയോ ടോള്‍സ്റ്റോയിയുടെ ക്ലാസിക്കായ ‘വാര്‍ ആന്‍ഡ് പീസ്’ (യുദ്ധവും സമാധാനവും) വീട്ടില്‍ സൂക്ഷിച്ചത് എന്തിനെന്ന ബോംബെ ഹൈക്കോടതിയുടെ ചോദ്യം ഏറെ വിവാദമായിരുന്നു. കോടതിയുടെ ചോദ്യത്തിനെതിരെ നിരവധി പേര്‍ സോഷ്യല്‍മീഡിയയിലൂടെ വിമര്‍ശനം ഉന്നയിച്ചു
അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോഡി ‘വാര്‍ ആന്‍ഡ് പീസ്’ വായിക്കുന്ന ചിത്രം ട്വിറ്ററില്‍ ഷെയര്‍ ചെയ്തുകൊണ്ടാണ് മാധ്യമപ്രവര്‍ത്തകനും ആള്‍ട്ട് ന്യൂസ് സഹസ്ഥാപകനുമായ പ്രതിക് സിന്‍ഹ കോടതിയുടെ ചോദ്യത്തിനെതിരെ രംഗത്തെത്തിയത്. ‘അര്‍ബന്‍ നക്സല്‍ നരേന്ദ്രമോഡി” ടോള്‍സ്റ്റോയിയുടെ വാര്‍ ആന്‍ഡ് പീസ് വായിക്കുന്നു എന്ന് പറഞ്ഞുകൊണ്ടാണ് ചിത്രം അദ്ദേഹം ഷെയര്‍ ചെയ്തത്. 2013 ലെ ചിത്രമാണ് ഇതെന്നും മോഡി വായിക്കുന്നത് വാര്‍ ആന്‍ഡ് പീസ് തന്നെയാണെന്നും പറഞ്ഞ് നിരവധി പേര്‍ ട്വിറ്ററില്‍ രംഗത്തെത്തിയിട്ടുണ്ട്.
‘വാര്‍ ആന്‍ഡ് പീസ് മറ്റൊരു രാജ്യത്തെ യുദ്ധത്തെ കുറിച്ചുള്ളതാണ്. എന്തിനാണ് നിങ്ങള്‍ പ്രകോനപരമായ വസ്തുക്കള്‍- വാര്‍ ആന്‍ഡ് പീസ് പോലുള്ള പുസ്തകങ്ങളും സീഡികളും വീട്ടില്‍ സൂക്ഷിക്കുന്നത്? ഇത് നിങ്ങള്‍ കോടതിയോട് വിശദീകരിക്കേണ്ടി വരും- എന്നായിരുന്നു ജഡ്ജി പറഞ്ഞതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.
വാര്‍ ആന്‍ഡ് പീസിന്റെ പതിപ്പ് എന്തുകൊണ്ടാണ് കൈവശം വെച്ചു എന്ന് വിശദീകരിക്കാന്‍ ബോംബെ ഹൈക്കോടതിയിലെ ജഡ്ജി ആവശ്യപ്പെട്ടിരിക്കുന്നെന്നും വളരെ വിചിത്രമാണ് ഇതെന്നുമായിരുന്നു ജയ്റാം രമേശ് പ്രതികരിച്ചത്. മഹാത്മാ ഗാന്ധിയില്‍പോലും വലിയ സ്വാധീനം ചെലുത്തിയ വ്യക്തിയാണ് ടോള്‍സ്റ്റോയിയെന്നും പുതിയ ഇന്ത്യയിലേക്ക് സ്വാഗതം! എന്നുമായിരുന്നു ജയ്റാം രമേശ് ട്വിറ്ററില്‍ കുറിച്ചത്.
അതേസമയം, ലിയോ ടോള്‍സ്റ്റോയിയുടെ വാര്‍ ആന്‍ഡ് പീസ് എന്ന വിഖ്യാത നോവല്‍ വീട്ടില്‍ സൂക്ഷിച്ചത് എന്തിനെന്ന് ഹൈക്കോടതി നിരീക്ഷണം മാധ്യമപ്രവര്‍ത്തകര്‍ റിപ്പോര്‍ട്ട് ചെയ്തതിന്റെ പിഴവെന്ന് കണ്ടെത്തല്‍.
എന്നാല്‍, കൊല്‍ക്കത്തയിലെ മാധ്യമപ്രവര്‍ത്തകന്‍ ബിശ്വജിത്ത് റോയിയുടെ വാര്‍ ആന്‍ഡ് പീസ്, ജംഗല്‍മഹല്‍, പീപ്പിള്‍, സ്റ്റേറ്റ്, മാവോയിസ്റ്റ്സ് എന്ന പുസ്തകത്തെ കുറിച്ചാണ് കോടതി ചോദ്യം ഉന്നയിച്ചത്. ഭീമ കൊറേഗാവ് കേസില്‍ ആരോപണം നേരിടുന്ന മറ്റൊരാളുടെ അഭിഭാഷകനായ യുഗ് ചൗധരിയാണ് ഇക്കാര്യം കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. മാധ്യമങ്ങളില്‍ ഹൈക്കോടതിയെ കുറിച്ച് അങ്ങേയറ്റം തെറ്റിദ്ധരിപ്പിക്കപ്പെട്ട വാര്‍ത്തയാണ് വന്നതെന്ന് യുഗ് ചൗധരി പറഞ്ഞു.
This picture is from July 2013
Modi reading Leo Tolstoy's "War and peace."
😏😏😏 pic.twitter.com/KjnEHRQ5fg
— Advaid (@Advaidism) 29 August 2019