ന്യൂഡല്‍ഹി: എയര്‍ ഇന്ത്യയെ പൂര്‍ണമായും സ്വകാര്യവത്കരിക്കുകയാണെന്ന് കേന്ദ്ര വ്യോമയാനമന്ത്രി ഹര്‍ദീപ് സിംഗ് പൂരി. ഇതോടെ വിമാന സര്‍വീസ് രംഗത്ത് നിന്നും കേന്ദ്രസര്‍ക്കാര്‍ പൂര്‍ണമായും പിന്മാറുകയാണ്.
അതേസമയം, എയര്‍ ഇന്ത്യ ഏറ്റെടുക്കാന്‍ താല്പര്യം പ്രകടിപ്പിച്ച് നിരവധി കമ്പനികള്‍ രംഗത്തെത്തിയിട്ടുണ്ട്. അനുയോജ്യമായ തീരുമാനം വൈകാതെ കൈക്കൊള്ളും. സ്വകാര്യവത്കരണ നടപടികള്‍ വൈകാതെ പൂര്‍ത്തിയാക്കുമെന്ന് മന്ത്രി അറിയിച്ചു.
അമിത് ഷാ അധ്യക്ഷനായ മന്ത്രിസഭാ സമിതിയാണ് ഇതുസംബന്ധിച്ച കാര്യങ്ങള്‍ പരിശോധിക്കുന്നതെന്ന് ഹര്‍ദീപ് സിംഗ് പൂരി പറഞ്ഞു. കടബാധ്യത വര്‍ധിക്കുന്നതിനാലാണ് എയര്‍ഇന്ത്യ സ്വകാര്യവത്കരിക്കുന്നതെന്ന് മന്ത്രി വിശദീകരിച്ചു.
ഓഗസ്റ്റ് മൂന്നിന് പാര്‍ലമെന്റ് പാസാക്കിയ എയര്‍പോര്‍ട്സ് ഇക്കണോമിക് റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ(ഭേദഗതി) ബില്‍ 2019ല്‍ സ്വകാര്യവത്കരണം സംബന്ധിച്ച പരാമര്‍ശമുണ്ടായിരുന്നു. അമിത് ഷാ അധ്യക്ഷനായ മന്ത്രിസഭാ സമിതിയാണ് ഇതുസംബന്ധിച്ച കാര്യങ്ങള്‍ പരിശോധിക്കുന്നതെന്ന് ഹര്‍ദീപ് സിംഗ് പൂരി പറഞ്ഞു.
Discussion about this post