കൊല്‍ക്കത്ത: രാമസേതു നിര്‍മിച്ചത് ഇന്ത്യക്കാരായ എന്‍ജിനീയര്‍മാരാണെന്ന വിചിത്രവാദവുമായി കേന്ദ്ര മാനവവിഭവശേഷി മന്ത്രി രമേശ് പൊഖ്രിയാല്‍. ഖരഗ്പൂര്‍ ഐഐടിയില്‍ നടന്ന ബിരുദദാന ചടങ്ങില്‍ വെച്ചാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. മന്ത്രിയുടെ പ്രസംഗം കേട്ട് വിദ്യാര്‍ത്ഥികള്‍ ഒന്നടങ്കം അമ്പരന്നു.
നമ്മുടെ രാജ്യത്ത് പുരാതനകാലത്ത് മികച്ച എന്‍ജിനീയര്‍മാരുണ്ടായിരുന്നു. ഉദാഹരണത്തിന്, രാമസേതു നിര്‍മ്മിച്ചത് ആരാണ്? യു.എസിലെയും ബ്രിട്ടനിലെയും ജര്‍മനിയിലെയും എന്‍ജിനീയര്‍മാരാണോ ? അല്ല, നമ്മുടെ ഇന്ത്യക്കാരായ എന്‍ജിനീയര്‍മാരാണെന്നും രമേശ് പൊഖ്രിയാല്‍ പറഞ്ഞു.
ഇപ്പോഴും ഇത് ലോകത്തെ അത്ഭുതപ്പെടുത്തി കൊണ്ടിരിക്കുകയാണ്. സംസ്‌കൃത ഭാഷയാണ് ലോകത്തിലെ ഏറ്റവും പുരാതനമായ ഭാഷയെന്നും സ്വയം വിഷം കഴിച്ച് ലോകത്തെയാകെ രക്ഷിച്ചയാളാണ് പരമശിവനെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. മന്ത്രിയുടെ പ്രസംഗം കേട്ട് സദസ്സിലുണ്ടായിരുന്ന വിദ്യാര്‍ഥികള്‍ ഒന്നടങ്കം നിശബ്ദരായി. പിന്നീട് മന്ത്രി എന്തെങ്കിലും പറയൂ എന്നു ആവര്‍ത്തിച്ചപ്പോള്‍ വിദ്യാര്‍ത്ഥികള്‍ കൈയടിക്കുകയും ചെയ്തു.