ചെന്നൈ: ലഷ്കര്‍ ഇ ത്വയ്ബ ഭീകരര്‍ തമിഴ്നാട്ടിലേക്ക് നുഴഞ്ഞുകയറിയെന്ന് രഹസ്യാന്വേഷണ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ കോയമ്പത്തൂരിന്റെ വിവിധ ഭാഗങ്ങളില്‍ എന്‍ഐഎ റെയ്ഡ് നടത്തുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ തമിഴ്നാട്ടില്‍ സുരക്ഷ ശക്തമാക്കി. കോയമ്പത്തൂരിലെ വീടുകളും, ഫ്ലാറ്റുകയും കേന്ദ്രീകരിച്ചാണ് റെയ്ഡ് നടത്തുന്നത്.
ഓഗസ്റ്റ് 28 മുതല്‍ സെപ്റ്റംബര്‍ എട്ട് വരെ ഭീകരാക്രമണത്തിന് പദ്ധതി ഉണ്ടെന്നാണ് രഹസ്യാന്വേഷണത്തിന് ലഭിച്ച വിവിരം. പ്രശസ്ത ചര്‍ച്ചായ വേളാങ്കണിയില്‍ ആക്രമണം നടത്താന്‍ പദ്ധതി ഉണ്ടെന്നാണ് സൂചന. ഇതിന്റെ അടിസ്ഥാനത്തില്‍ അര്‍ധസൈനിക വിഭാഗത്തെയടക്കം ഏഴായിരം പോലീസുകാരെയാണ് തമിഴ്നാടിന്റെ പടിഞ്ഞാറന്‍ മേഖലയില്‍ വിന്യസിച്ചിരിക്കുന്നത്. തമിഴ്നാടിന് പുറമേ കര്‍ണാടകം, ആന്ധ്ര, പുതുച്ചേരി ദില്ലി ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളിലും ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഭീകരര്‍ ഇത് വഴിയും നുഴഞ്ഞു കയറാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്.
Discussion about this post