ന്യൂഡല്‍ഹി: ഡ്യൂട്ടി പെയ്ഡ് ഷോപ്പില്‍ നിന്ന് പഴ്‌സ് മോഷ്ടിച്ച സംഭവത്തില്‍ എയര്‍ ഇന്ത്യയുടെ ക്യാപ്റ്റനെ നിര്‍ബന്ധിത വിരമിക്കലിലൂടെ പുറത്താക്കി. എയര്‍ ഇന്ത്യയുടെ ക്യാപ്റ്റനും കിഴക്കന്‍ റീജണല്‍ ഡയറക്ടറുമായ രോഹിത് ഭാസിനെയാണ് പുറത്താക്കിയത്.
ജൂണ്‍ 22-ന് സിഡ്നി വിമാനത്താവളത്തിലെ കടയില്‍ നിന്നു മോഷണം നടത്തുന്നതിനിടെയാണ് 57-കാരനായ രോഹിത് പിടിക്കപ്പെട്ടത്. അന്നു മുതല്‍ അദ്ദേഹം സസ്‌പെന്‍ഷനിലായിരുന്നു. എയര്‍ ഇന്ത്യയുടെ ആഭ്യന്തരാന്വേഷണത്തില്‍ കുറ്റം തെളിഞ്ഞതിനെത്തുടര്‍ന്നാണ് രാജി ആവശ്യപ്പെട്ടത്.
വിരമിക്കല്‍ ആനുകൂല്യങ്ങളോടെ പുറത്തുപോകാനായി വിആര്‍എസ് എടുക്കാനുള്ള അനുവാദം ചോദിച്ചു. എന്നാല്‍ എയര്‍ ഇന്ത്യ ആ ആവശ്യം നിഷേധിക്കുകയായിരുന്നു. വിരമിക്കല്‍ ആനുകൂല്യങ്ങളൊന്നും ഇല്ലാതെയാണ് രോഹിതിനെ പുറത്താക്കിയത്.