ന്യൂഡല്‍ഹി: ഐഎന്‍എക്‌സ് കേസില്‍ കോണ്‍ഗ്രസ് നേതാവ് പി ചിദംബരത്തിന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി തള്ളിയ, ഡല്‍ഹി ഹൈക്കോടതി മുന്‍ ജഡ്ജിക്ക് വിരമിച്ചതിനു പിന്നാലെ പുതിയ നിയമനം. പണം തട്ടിപ്പു നിരോധന നിയമ അപ്പലേറ്റ് ട്രൈബ്യൂണല്‍ ചെയര്‍പേഴ്‌സണ്‍ ആയിട്ടാണ് ജസ്റ്റിസ് സുനില്‍ ഗൗഡിനെ നിയമിച്ചിരിക്കുന്നത്. ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
വിരമിക്കുന്നതിനു രണ്ടു ദിവസം മുമ്പാണ് ഗൗഡ് ചിദംബരത്തിന്റെ കേസില്‍ വിധി പറഞ്ഞത്. കേസ് പണം തട്ടിപ്പിന് ഉത്തമ ഉദാഹരണമാണെന്ന് അഭിപ്രായപ്പെട്ടാണ് ചിദംബരത്തിന്റെ ജാമ്യ ഹര്‍ജി തള്ളിയത്. ഏഴു മാസമായി കോടതിയുടെ പരിഗണയില്‍ ഇരിക്കുകയായിരുന്നു ചിദംബരത്തിന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി,
മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥിന്റെ മരുമകന്‍ രതുല്‍ പുരിയുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി തള്ളിയതും ജസ്റ്റിസ് ഗൗഡ് ആയിരുന്നു.