ന്യൂഡല്‍ഹി: സ്കൂളുകളിലെ ലൈംഗിക വിദ്യാഭ്യാസത്തെ എതിര്‍ത്ത് ആര്‍എസ്എസ് അനുബന്ധ വിദ്യാഭ്യാസ സംഘടന. കേന്ദ്രത്തിന്റെ പുതിയ വിദ്യാഭ്യാസ നയം അനുസരിച്ച് ലൈംഗിക വിദ്യാഭ്യാസം പാഠ്യപദ്ധതിയുടെ ഭാഗമാക്കിയാല്‍ അത് വിദ്യാര്‍ത്ഥികളെ മോശമായി ബാധിക്കുമെന്നാണ് ആര്‍എസ്എസ് അനുബദ്ധ സംഘടന വ്യക്തമാക്കുന്നത്. ദിനാനന്ദ് ബത്ര സ്ഥാപിച്ച ശിക്ഷ സംസ്കൃതി ഉത്തന്‍ ന്യാസ് (എസ്എസ്യുഎന്) ആണ് ലൈംഗിക വിദ്യാഭ്യാസത്തെ എതിര്‍ത്ത് രംഗത്ത് വന്നിരിക്കുന്നതെന്ന് ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്യന്നു.
കുട്ടികളെക്കാള്‍ കൂടുതല്‍ അവരുടെ മാതാപിതാക്കളെയാണ് ഇക്കാര്യത്തില്‍ ബോധവത്കരിക്കേണ്ടത്.വിദ്യാര്‍ത്ഥികള്‍ക്കും അവരുടെ മാതാപിതാക്കള്‍ക്കും ആവശ്യകതക്കനുസരിച്ചുള്ള കൗണ്‍സിലിങാണ് വേണ്ടതെന്ന് എസ്എസ്യുഎന് സെക്രട്ടറി അതുല്‍ കോത്താരി പറഞ്ഞു. ‘സെക്സ്’ എന്ന വാക്കിന്റെ ഉപയോഗത്തെ എതിര്‍ക്കുന്നുവെന്നും കോത്താരി കൂട്ടിച്ചേര്‍ത്തു.
അതെസമയം ശാസ്ത്രപഠനത്തിന്റെ ഭാഗമായി സ്കൂളുകളില്‍ മനുഷ്യ ശരീരത്തെ കുറിച്ചും അവയവങ്ങളെക്കുറിച്ചും പഠിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ദേശീയ വിദ്യാഭ്യാസ നയത്തിന്റെ രൂപരേഖയില്‍ ഹൈസ്കൂള്‍ മുതലുള്ള വിദ്യാര്‍ത്ഥികളുടെ പാഠ്യപദ്ധതിയില്‍ ലൈംഗിക വിദ്യാഭ്യാസവും പഠനവിഷയമാക്കണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുക എന്ന ലക്ഷ്യത്തോടെയാണ് വിദ്യാര്‍ത്ഥികള്‍ക്ക് സ്കൂള്‍ കാലയളവില്‍ തന്നെ ലൈംഗിക വിദ്യാഭ്യാസം നല്കാന് നിര്‍ദേശിച്ചത്.
Discussion about this post