മംഗളൂരു: സുഹൃത്തുക്കളെ കണ്ടുമുട്ടിയാൽ അതെത്ര പ്രായമായത്തിനിടെയായാലും നമ്മൾ പഴയ കുസൃതി കുരുന്നുകളാകും. പിന്നെ കാണിച്ചുകൂട്ടുന്നതൊക്കെ രസകരമായ സംഭവങ്ങളായിരിക്കും. ‘ഏജ് ഈസ് ജസ്റ്റ് എ നമ്പർ’ എന്നൊക്കെ പറയുന്നത് വെറുതെയല്ലെന്ന് തെളിയിച്ചിരിക്കുകയാണ് മംഗലാപുരത്തെ ഈ മുത്തശ്ശി. തന്റെ കലാപരമായ കഴിവ് തെല്ലും നഷ്ടപ്പെട്ടിട്ടില്ലെന്ന് സുഹൃത്തുക്കൾക്ക് മുന്നിൽ കാണിച്ചുകൊടുക്കാനായി ഈ മുത്തശ്ശി കാഴ്ചവെച്ച പ്രകടനം ആരുടേയും മനം കവരും. പൂർവ്വ വിദ്യാർത്ഥി സംഗമത്തിന് പഴയ സുഹൃത്തുക്കളെ കണ്ടുമുട്ടിയപ്പോഴാണ് ഈ എഴുപതുകാരി മുത്തശ്ശി തകർപ്പൻ ഡാൻസ് പുറത്തെടുത്തത്.
മംഗളൂരുവിലെ ഒരു സ്കൂളിൽ നടന്ന പൂർവ്വ വിദ്യാർത്ഥി സംഗമത്തിന്റെ വീഡിയോ നാന്തി ഫൗണ്ടേഷൻ സിഇഒ മനോജ് കുമാറാണ് ട്വിറ്ററിൽ പങ്കുവെച്ചത്. സുഹൃത്തുക്കൾ ഒരുമിച്ച് ഇരിക്കുന്നതിനിടെ തൻറെ ഇഷ്ടഗാനം കേട്ടപ്പോൾ നൃത്തം ചെയ്യുന്ന ഇവരുടെ വീഡിയോ ഇപ്പോൾ വൈറലാണ്.
This video is of a recent School Re-Union in Mangalore. Their minimum age was 70years! School days were the days of innocence and often school buddies connect with that innocence. The challenge is to stay connected to the child within us. #ARAKUCoffeeReflections pic.twitter.com/foRM7GizVx
— Manoj Kumar (@manoj_naandi) August 24, 2019
Discussion about this post