കോഴിക്കോട്: 2019ല്‍ ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ രാജ്യത്ത് വര്‍ഗീയ കലാപങ്ങള്‍ സൃഷ്ടിക്കുകയാണ് ചിലര്‍. ഗുരുതര ആരോപണവുമായി മാധ്യമപ്രവര്ത്തകന് പി സായ്നാഥ് രംഗത്ത്.
‘അടുത്ത പൊതുതെരഞ്ഞെടുപ്പിനെക്കുറിച്ച് പ്രവചാനാത്മകമായി ഒന്നും പറയാനാകില്ല. എന്നാല്‍ ഏപ്രിലോടെ രാജ്യത്ത് വര്‍ഗീയമായ സംഘര്‍ഷങ്ങള്‍ അരങ്ങേറും. സംഘപരിവാര്‍ നിരവധി കലാപങ്ങള്‍ സൃഷ്ടിക്കും. അതാണ് അവരുടെ രാഷ്ട്രീയം’.എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാമക്ഷേത്രത്തില്‍ നിന്ന് ശബരിമലയിലേക്ക് എന്നാണ് അവരുടെ അജണ്ട. രാജ്യത്തെ മുഴുവന്‍ സമയവും സംഘര്‍ഷങ്ങളില്‍ നിലനിര്‍ത്തുക എന്നതാണ് സംഘപരിവാറിന്റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശബരിമല വിധിയില്‍ സംഭവിക്കുന്നത് അതാണെന്നും അദ്ദേഹം നിരീക്ഷിച്ചു. ഒരു അവസരം കിട്ടിയപ്പോള്‍ സ്വയം തിരുത്തുന്നതിന് പകരം രാഷ്ട്രീയമായ മുതലെടുപ്പിനാണ് അത്തരക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
രാമക്ഷേത്രത്തിന്റെ നിര്‍മ്മാണം താല്‍ക്കാലം നടക്കില്ല. അതുകൊണ്ട് ചിലര്‍ ശബരിമലയെ കരുവാക്കുകയാണെന്ന് സായ്നാഥ് പറഞ്ഞു. സംഘര്‍ഷങ്ങള്‍ ആസൂത്രണം ചെയ്ത് നൂറുകണക്കിന് ശബരിമലകള് ഉണ്ടാക്കിയെടുക്കാനാണ് അവര്‍ ലക്ഷ്യമിടുന്നത്.
കോണ്‍ഗ്രസ് ശബരിമല വിധിയെ നോക്കികാണുന്ന നിലപാടിനേയും അദ്ദേഹം വിമര്‍ശിച്ചു. കോണ്‍ഗ്രസ് വലിയ വിഡ്ഢിത്തമാണ് കാണിച്ചത്. അവര്‍ സംഘപരിവാറിനൊപ്പം കളിയിലേര്‍പ്പെട്ടിരിക്കുകയാണ്. തങ്ങള്‍ക്ക് കിട്ടിയിരുന്ന വലിയൊരളവ് പിന്തുണ ബിജെപിയിലേക്ക് പോകുമെന്ന് അവര്‍ തിരിച്ചറിയുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Discussion about this post