മുംബൈ: രാഷ്ട്രീയത്തിലേക്ക് ചുവടുവെയ്ക്കുന്നു എന്ന തരത്തിൽ പുറത്തുവന്ന വാർത്തകൾ തള്ളി ബോളിവുഡ് നടൻ സഞ്ജയ് ദത്ത്. മഹാരാഷ്ട്രയിലെ ബിജെപിയുടെ സഖ്യകക്ഷിയായ രാഷ്ട്രീയ സമാജ് പക്ഷി(ആർഎസ്പി)ൽ താരം ചേരുന്നെന്നായിരുന്നു പുറതത്ുവന്ന വാർത്തകൾ. എന്നാൽ താൻ ഒരു പാർട്ടിയിലും ചേരുന്നില്ലെന്ന് അദ്ദേഹം പ്രതികരിച്ചു.
‘ഞാൻ ഒരു പാർട്ടിയിലും ചേരുന്നില്ല. മഹാദേവ് ജാങ്കർ (ആർഎസ്പി സ്ഥാപക നേതാവും മഹാരാഷ്ട്ര മന്ത്രിയും)എന്റെ പ്രിയപ്പെട്ട സുഹൃത്തും സഹോദരനുമാണ്. അദ്ദേഹത്തിന്റെ എല്ലാ ഭാവി ഉദ്യമങ്ങൾക്കും ഞാൻ എല്ലാ വിധ ആശംസകളും നേരുകയാണ്’ സഞ്ജയ് ദത്ത് എഎൻഐയോട് പറഞ്ഞു.
നേരത്തെ മഹാദേവ് ജാങ്കറാണ് സഞ്ജയ് ദത്ത് തന്റെ പാർട്ടിയിൽ ചേരു കയാണെന്ന് പ്രഖ്യാപിച്ച് രംഗത്തെത്തിയത്. 2009ൽ സമാജ് വാദി പാർട്ടിയുടെ ലഖ്‌നൗ ലോക്‌സഭ മണ്ഡലം സ്ഥാനാർത്ഥിയാവാൻ സഞ്ജയ് ദത്ത് തയ്യാറെടുത്തപ്പോഴാണ് അനധികൃതമായി ആയുധം കൈവശം വെച്ചെന്ന കേസ് വരുന്നതും കോടതി നടപടികളെ തുടർന്ന് നാമനിർദ്ദേശ പത്രിക പിൻവലിക്കുന്നതും.
സഞ്ജയ് ദത്തിന്റെ പിതാവ് സുനിൽ ദത്ത് കോൺഗ്രസ് നേതാവായിരുന്നു. മുംബൈ നോർത്ത് വെസ്റ്റ് ലോക്‌സഭ സീറ്റിൽ നിന്ന് അഞ്ച് തവണ എംപിയായിട്ടുണ്ട്. മൻമോഹൻ സിങ് സർക്കാരിൽ മന്ത്രിയുമായിരുന്നു.
Sanjay Dutt on reports of him joining Rashtriya Samaj Paksha ahead of assembly elections: I will not be joining any party. Mr Jankar (Maharashtra minister&RSP chief Mahadev Jankar) is a dear friend & brother of mine and I humbly wish him good luck for his future endeavours. pic.twitter.com/W9DVQHdsIK
— ANI (@ANI) August 26, 2019