ജമ്മുകശ്മീര്‍: ജമ്മുകാശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞതിന് പിന്നാലെ കാശ്മീരിലെ സിവില്‍ സെക്രട്ടേറിയറ്റ് കെട്ടിടത്തില്‍ നിന്ന് സംസ്ഥാന പതാക നീക്കം ചെയ്ത് ത്രിവര്‍ണ്ണ പതാക സ്ഥാപിച്ചു. ജമ്മു കശ്മീരിന് നല്‍കിയിരുന്ന 370-ാം അനുച്ഛേദം നീക്കം ചെയ്തതിന് പിന്നാലെ സര്‍ക്കാര്‍ ഓഫീസുകളില്‍ നിന്നും വാഹനങ്ങളില്‍ നിന്നും സംസ്ഥാന പതാക നീക്കം ചെയ്ത് തുടങ്ങിയിരുന്നു.
എന്നാല്‍ സിവില്‍ സെക്രട്ടറിയേറ്റില്‍ നിന്ന് സംസ്ഥാന പതാക നീക്കം ചെയ്യുന്നത് ഇപ്പോഴാണ്. കഴിഞ്ഞ ഓഗസ്റ്റ് അഞ്ചാനാണ് ജമ്മു കാശ്മീരിന് നല്‍കിയിരുന്ന പ്രത്യേക പദവി എടുത്ത് കളഞ്ഞത്. ജമ്മു കശ്മീരിന് സ്വന്തമായുണ്ടായിരുന്നു സംസ്ഥാനപതാകയായിരുന്നു ഇതുവരെ സര്‍ക്കാര്‍ ഓഫീസുകളിലും മറ്റും ഉണ്ടായിരുന്നത്. സംസ്ഥാനത്തിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞതോടെ ഈ പതാക ഔദ്യോഗികമല്ലാതായി.