മുംബൈ: അത്യാവശ്യഘട്ടം വന്നപ്പോള്‍ പണം പിന്‍വലിക്കാന്‍ എടിഎമ്മില്‍ കയറിയ യുവാവിന് അറിഞ്ഞ് പണം നല്കി എടിഎം. പണം പിന്‍വലിക്കാനുള്ള പിന് നമ്പര്‍ അടിക്കും മുന്‍പേയാണ് യുവാവിന് പണം കിട്ടിയത്. ഒരു ലക്ഷത്തോളം രൂപയാണ് കിട്ടിയത്.
മുംബൈയിലാണ് സംഭവം. ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ആയ റഫീക്കിനാണ് ഈ അനുഭവം ഉണ്ടായത്. പിന് നമ്പര്‍ അടിക്കുന്നതിനും മുന്‍പേ 96,000 രൂപയെത്തി.
അക്കൗണ്ട് ബാലന്‍സ് നോക്കിയപ്പോള്‍ സ്വന്തം അക്കൗണ്ടില്‍ നിന്ന് ഡെബിറ്റ് ആയിട്ടില്ല. അമ്പരന്ന റഫീക്ക് ഉടന്‍ തന്നെ സെക്യൂരിറ്റി ഉദ്യോഗസ്ഥനെ വിവരമറിയിച്ചു. പണം അദ്ദേഹത്തെ ഏല്പിക്കുകയും ചെയ്തു.
Discussion about this post