പശ്ചിമബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പ്; സിപിഎം-കോണ്‍ഗ്രസ് സഖ്യത്തിന് സോണിയയുടെ പച്ചക്കൊടി

2012 ലാണ് ബംഗാള്‍ നിയമസഭയിലേക്ക് തെരഞ്ഞെടുപ്പ് നടക്കുക.

കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഎം-കോണ്‍ഗ്രസ് സഖ്യമായി മത്സരിച്ചേക്കും. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് സഖ്യത്തിന് അനുമതി നല്‍കിയതായി ബംഗാള്‍ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ സുമന്‍മിത്ര അറിയിച്ചു. ബംഗാളില്‍ ബിജെപിയുടെ വളര്‍ച്ച തടയുകയാണ് ലക്ഷ്യമെന്നും സുമന്‍ മിത്ര വ്യക്തമാക്കി.

ബംഗാളില്‍ ബിജെപിയുടെ കടന്നുകയറ്റം അവസാനിപ്പിക്കാന്‍ ഇടത് സഖ്യം അനിവാര്യമാണ്. സഖ്യവുമായി ബന്ധപ്പെട്ട് ഇടതുപാര്‍ട്ടികളുമായി ചര്‍ച്ചയ്ക്ക് തയ്യാറാണ്. സോണിയാഗാന്ധി ഇതിന് അനുമതി നല്‍കിയിട്ടുണ്ടെന്നും സുമന്‍ മിത്ര പറഞ്ഞു. അതേസമയം വിഷയത്തില്‍ സിപിഎമ്മിന്റെ നിലപാട് വ്യക്തമല്ല. 2012 ലാണ് ബംഗാള്‍ നിയമസഭയിലേക്ക് തെരഞ്ഞെടുപ്പ് നടക്കുക.

ബംഗാളില്‍ ബിജെപിക്കെതിരെ ഒന്നിച്ചു മത്സരിക്കണമെന്ന് മുഖ്യമന്ത്രി മമതബാനര്‍ജി നേരത്തെ പറഞ്ഞിരുന്നു. ബിജെപി ഇന്ത്യയുടെ ഭരണഘടന മാറ്റുമെന്ന് തനിക്ക് ആശങ്കയുണ്ട്. ബിജെപിയെ നേരിടാന്‍ എല്ലാവരും കൈകോര്‍ക്കുമെന്നാണ് താന്‍ കരുതുന്നത് എന്നാണ് മമത അഭിപ്രായപ്പെട്ടത്. ഇതിന് പിന്നാലെയാണ് കോണ്‍ഗ്രസ്-ഇടത് സഖ്യത്തിന് സോണിയ ഗാന്ധി പച്ചക്കൊടി കാട്ടിയത്.

Exit mobile version