ന്യൂഡല്‍ഹി: ജമ്മു കാശ്മീരിലേയ്ക്ക് നടത്തിയ യാത്രക്കിടെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് മുന്നില്‍ വിമാനത്തിനുള്ളില്‍ വെച്ച് പൊട്ടിക്കരഞ്ഞ് കാശ്മീരി സ്ത്രീ. സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞു കഴിഞ്ഞു. പൊട്ടിക്കരഞ്ഞ സ്ത്രീയെ രാഹുലും മാധ്യമപ്രവര്‍ത്തകരും ചേര്‍ന്ന് ആശ്വസിപ്പിക്കുന്നുമുണ്ട്.
ഓഗസ്റ്റ് അഞ്ചു മുതല്‍ എന്താണ് താഴ്വരയിലെ ജനങ്ങളുടെ അവസ്ഥ എന്ന് വിശദീകരിക്കുകയാണ് ഇവര്‍. ”ഞങ്ങളുടെ കുട്ടികള്‍ക്ക് വീട്ടില്‍ നിന്ന് പുറത്തിറങ്ങാന്‍ സാധിക്കുന്നില്ല. എന്റെ സഹോദരന് ഒരു ഹൃദ്രോഗിയാണ്. പത്ത് ദിവസമായി ഡോക്ടറെ കാണാന്‍ സാധിക്കുന്നില്ല. ഞങ്ങള്‍ അത്യന്തികമായി പ്രശ്നത്തിലാണെന്നും” സ്ത്രീ നിറകണ്ണുകളോടെ പറയുന്നു. ഇത് വിശദമായി കേട്ട ശേഷം സ്ത്രീയെ ആശ്വസിപ്പിക്കാന്‍ രാഹുല്‍ ശ്രമിക്കുന്നുണ്ട്.
അതേസമയം, സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ജമ്മു കാശ്മീരിലെത്തിയ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷ സംഘത്തെ തിരിച്ചയച്ചിരുന്നു. ശ്രീനഗര്‍ വിമാനത്താവളത്തില്‍ തടഞ്ഞുവെച്ച സംഘത്തെ സന്ദര്‍ശനത്തിന് അനുവദിക്കാതെയാണ് തിരിച്ചയച്ചത്. മാധ്യമങ്ങളെ കാണാന്‍ പോലും അനുവദിച്ചിരുന്നില്ല.
श्रीनगर से वापस आते वक्त फ्लाइट में एक महिला @RahulGandhi से अपनी मुश्किल बताते हुए। pic.twitter.com/f8mzgaskhx
— Arun Kumar Singh (@arunsingh4775) August 24, 2019
Discussion about this post