ചെന്നൈ: മലയാളി ഉള്‍പ്പടെ ആറ് ലഷ്കര്‍-ഇ-ത്വയിബ ഭീകരര്‍ ഇന്ത്യയിലേക്ക് കടന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ അതീവ ജാഗ്രത തുടരുന്നു. ഭീകരര്‍ക്ക് സഹായം ഒരുക്കിയെന്ന് സംശയിക്കുന്ന തിരുവാരൂരിലെ മുത്തുപ്പേട്ടയില്‍ നിന്ന് ഒരു സ്ത്രീ ഉള്‍പ്പടെ ആറ് പേരെ കസ്റ്റഡിയിലെടുത്തതായി പോലീസ് വൃത്തങ്ങള്‍ അറിയ്ച്ചു. ഇവരെ ചോദ്യം ചെയ്ത് വരികയാണ്. റെയില്‍ സ്റ്റേഷന്, ബസ് സ്റ്റാന്‍ഡ്, ആളുകൂടുന്ന സ്ഥലങ്ങള്‍, ആരാധനാലയങ്ങള്‍ എന്നിവ പ്രത്യേകം ശ്രദ്ധിക്കണമെന്നും നിര്‍ദേശമുണ്ട്
Discussion about this post