ഇന്‍ഡോര്‍: മധ്യപ്രദേശിലെ ഇന്‍ഡോര്‍ ജില്ലാ കോടതിയില്‍ ഡ്രൈവറുടെ മകന് ഇനി ജഡ്ജി. ഗോവര്‍ധന്‍ലാല്‍ ബചദ് എന്ന ആളുടെ മകന് ചേതന്‍ ബചദാണ് ഇപ്പോള്‍ ജഡ്ജിയാകുവാന്‍ അര്‍ഹനായിരിക്കുന്നത്. സിവില്‍ ക്ലാസ് 2 നിയമനം ആണ് ചേതന്‍ നേടിയിരിക്കുന്നത്.
ഇനി ചേതനു ജഡ്ജ് ആകാം. വിജയത്തിന്റെ മുഴുവന്‍ അംഗീകാരവും അച്ഛന്റെ കാല്ച്ചുവട്ടില് വെയ്ക്കുന്നുവെന്ന് ചേതന്‍ പറയുന്നു. ഇപ്പോള്‍ അഭിമാന നിമിഷത്തിലാണ് ഈ കുടുംബം. ചെറുപ്പം മുതല്‍ കോടതി പരിസരവുമായുള്ള അച്ഛന്റെ ബന്ധം കണ്ടാണ് ചേതന്‍ നീതിന്യായ വ്യവസ്ഥയോട് അടുപ്പം തുടങ്ങിയത്. മകന്റെ വിജയത്തില്‍ പറഞ്ഞറിയാക്കാനാകാത്ത സന്തോഷമാണ് ഈ പിതാവിനുള്ളത്. ചേതന്റെ നേട്ടത്തില്‍ തനിക്ക് ഏറെ സന്തോഷമുണ്ടെന്ന് അദ്ദേഹം പ്രതികരിച്ചു.
‘ഒരു ജഡ്ജാകണമെന്ന ലക്ഷ്യബോധം എനിക്കുണ്ടായിരുന്നു. എന്റെ ഉത്തരവാദിത്വം സത്യസന്ധമായി നിര്‍വ്വഹിക്കും. നീതി നടപ്പിലാക്കാന്‍ എന്റെ കഴിവിന്റെ പരമാവധി ശ്രമിക്കും. സമൂഹത്തിന് മാതൃക സൃഷ്ടിക്കും’ ചേതന്‍ പറയുന്നു.
Madhya Pradesh:Chetan Bajad,son of Govardhanlal Bajad who works as a driver at the Indore district court,has cleared the civil judge class – II recruitment test.Chetan says,"I was always determined to become a judge.Seeing my father&grandfather work in Court helped me set a goal" pic.twitter.com/RhfAnyiDSG
— ANI (@ANI) August 24, 2019
Discussion about this post