മുംബൈ: നാലുനില കെട്ടിടം തകര്‍ന്ന് വീണ് രണ്ട്‌പേര്‍ മരിച്ചു. മഹാരാഷ്ട്രയിലെ ഭിവണ്ടിയിലാണ് സംഭവം. അപകടത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റു. തകര്‍ന്നുവീണ കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ പതിനഞ്ചോളം പേര്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.
ഭിവണ്ടിയിലെ ശാന്തി നഗറില്‍ ഇന്ന് പുലര്‍ച്ചയോടെയാണ് അപകടമുണ്ടായത്. ദേശീയ ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തില്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടിയില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്കായുള്ള രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
എട്ടു വര്‍ഷം മുമ്പാണ് കെട്ടിടം നിര്‍മ്മിച്ചത്. നിയമവിരുദ്ധമായാണ് കെട്ടിട നിര്‍മ്മാണം. ആളുകളെ ഇതില്‍ നിന്ന് ഒഴിപ്പിച്ചിരുന്നെങ്കിലും അനുവാദമില്ലാതെ താമസിച്ചവരാണ് ഇപ്പോള്‍ അപകടത്തില്‍പ്പെട്ടിരിക്കുന്നതെന്നും പോലീസ് പറഞ്ഞു.