പതഞ്ജലി ഗ്രൂപ്പ് ചെയര്‍മാന്‍ ബാലകൃഷ്ണയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ഋഷികേശിലുള്ള എയിംസിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്

ഋഷികേശ്: നെഞ്ചുവേദനയെ തുടര്‍ന്ന് യോഗ ഗുരു രാംദേവിന്റെ മുഖ്യ സഹായിയും പതഞ്ജലി ഗ്രൂപ്പിന്റെ ചെയര്‍മാനുമായ ആചാര്യ ബാല്കൃഷ്ണയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ആശുപത്രിയിലെത്തിച്ചത്.

ഋഷികേശിലുള്ള എയിംസിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. തലകറക്കവും നെഞ്ചുവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആദ്യം ഹരിദ്വാറിലെ ആശുപത്രിയിലായിരുന്നു പ്രവേശിപ്പിച്ചിരുന്നത്. എന്നാല്‍ പിന്നീട് ഡോക്ടര്‍മാരുടെ നിര്‍ദേശാനുസരണം എയിംസിലേയ്ക്ക് മാറ്റുകയായിരുന്നു.

ഇപ്പോള്‍ അദ്ദേഹത്തെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആശുപത്രിയില്‍ നിന്നുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

Exit mobile version