ഗോരഖ്പൂര്‍: പഠനം കഴിഞ്ഞ് ജോലി തേടി കഷ്ടപ്പെടാതെ സമൂഹ സേവനത്തിന് ഇറങ്ങാന്‍ വിദ്യാര്‍ത്ഥികളോട് ആവശ്യപ്പെട്ട് ഉത്തര്‍പ്രദേശി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മദന്‍ മോഹന്‍ മാളവ്യ യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജിയിലെ ബിരുദദാനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു യോഗി. ഗുരുകുല സമ്പ്രദായം പിന്തുടര്ന്നാല് വിദ്യാര്‍ത്ഥികള്‍ സത്യം പറയുന്ന ശീലമുള്ളവരാകുമെന്നും അതുകൊണ്ട് തന്നെ ഈ സമ്പ്രദായം പിന്തുടരേണ്ടത് ആവശ്യമാണെന്നും യോഗി പറഞ്ഞു.
സമൂഹത്തിന് വേണ്ടി പരിസ്ഥിതി മലിനീകരണം കുറക്കാനുള്ള മാര്‍ഗങ്ങള്‍ പ്രാവര്‍ത്തികമാക്കാനും കുറഞ്ഞ ചിലവില്‍ വീട് നിര്‍മ്മിക്കാനും എന്‍ജിനിയറിങ് വിദ്യാര്‍ത്ഥികള്‍ക്ക് ഏറെ കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കുമെന്ന് ബിരുദദാനച്ചടങ്ങില്‍ അദ്ദേഹം വ്യക്തമാക്കി. സര്‍ക്കാര്‍ പദ്ധതികളുടെ ഭാഗമാകാനും വിദ്യാര്‍ത്ഥികള്‍ ശ്രമിക്കണമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. എല്ലാ വീടുകളിലും കുടിവെള്ളം ഉറപ്പ് വരുത്തുന്ന ഹര് ഘര്‍ നാല് പദ്ധതിയില്‍ വിദ്യാര്‍ത്ഥികള്‍ അണിനിരക്കണമെന്നും ഈ അവസരത്തില്‍ യോഗി ആവശ്യപ്പെട്ടു.
Discussion about this post