ന്യൂഡല്‍ഹി; ഗുജറത്ത് കലാപത്തില്‍ നരേന്ദ്ര മോഡിക്ക് ക്ളീന്‍ ചിറ്റ് നല്‍കിയതിന് എതിരായി സമര്‍പ്പിച്ച ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കാമെന്ന് സുപ്രീം കോടതി. കലാപത്തില്‍ കൊല്ലപ്പെട്ട കോണ്‍ഗ്രസ് മുന്‍ എംപി എഹ്സാന്‍ ജാഫ്രിയുടെ ഭാര്യ സാഖിയ ജാഫ്രി നല്കിയ ഹര്‍ജിയാണ് കോടതി പരിഗണിക്കുന്നത്.
മോഡിക്ക് ക്ളീന്‍ ചിറ്റ് നല്കിയ റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങള്‍ പരിശോധിക്കേണ്ടതുണ്ടെന്നു ജസ്റ്റിസ് എഎം ഖാന്‍വില്‍കര്‍ അധ്യക്ഷനായ ബഞ്ച് പറഞ്ഞു.
Discussion about this post