ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് അറസ്റ്റില്‍. തുഗ്ലക്കാബാദിലെ രവിദാസ് ക്ഷേത്രം പൊളിക്കുന്നതിനെതിരെ ഭീം ആര്‍മി നടത്തിയ സമരത്തില്‍ പോലീസുമായി ഏറ്റുമുണ്ടായതിനെ തുടര്‍ന്നാണ് അറസ്റ്റ്. വ്യാഴാഴ്ച സൗത്ത് ഈസ്റ്റ് ഡല്‍ഹി ഗോവിന്ദ്പുരി പോലീസ് ആണ് ആസാദിനെ അറസ്റ്റ് ചെയ്തത്.
സമരത്തില്‍ പോലീസുകാര്‍ക്കും സമരക്കാര്‍ക്കും പരിക്കേറ്റു. അതേസമയം സുപ്രീംകോടതി ഉത്തരവിനെ തുടര്‍ന്നാണ് രവിദാസ് ക്ഷേത്രം പൊളിക്കാന്‍ പോലീസ് നടപടി സ്വീകരിച്ചിരുന്നത്. എന്നാല്‍ ക്ഷേത്രം പൊളിക്കാനെത്തിയതോടെ ചന്ദ്രശേഖരറിന്റെ നേതൃത്വത്തില്‍ ഏകദേശം 50 ഓളം പേര് ചേര്‍ന്ന് പ്രതിഷേധവുമായി രംഗത്ത് വരുകയായിരുന്നു.