ലക്‌നൗ: ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥ് മന്ത്രിസഭയില്‍ ഇടം നേടി മുസാഫര്‍നഗര്‍ കലാപക്കേസിലെ പ്രതിയും. മുസാഫര്‍പുര്‍ കലാപക്കേസ് പ്രതി എംഎല്‍എ സുരേഷ് റാണയാണ് യോഗി ആദിത്യനാഥ് മന്ത്രിസഭയില്‍ ഇടം പിടിച്ചത്. കാബിനറ്റ് മന്ത്രിയായാണ് റാണ എത്തുന്നത്.
ആറ് കാബിനറ്റ് മന്ത്രിമാരും സ്വതന്ത്ര ചുമതലയുള്ള ആറ് സഹമന്ത്രിമാരും ഉള്‍പ്പെടെ 23 മന്ത്രിമാരെ ഉള്‍പ്പെടുത്തിയാണ് യോഗി ആദിത്യനാഥ് മന്ത്രിസഭ വികസിപ്പിച്ചത്.
അറുപതോളം പേര്‍ കൊല്ലപ്പെട്ട 2013 മുസാഫര്‍നഗര്‍ കലാപവുമായി ബന്ധപ്പെട്ട് റാണയ്‌ക്കെതിരെ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. മതസ്പര്‍ദ വളര്‍ത്താന്‍ ശ്രമിച്ചെന്നാരോപിച്ചായിരുന്നു കേസെടുത്തത്. യോഗി സര്‍ക്കാരിലെ 23 മന്ത്രിമാരില്‍ രണ്ട് വനിതകള്‍ മാത്രമാണുള്ളത്.
Discussion about this post