പ്രളയബാധിതര്‍ക്ക് അവശ്യവസ്തുക്കളുമായി എത്തിയ ഹെലികോപ്റ്റര്‍ വൈദ്യുതി ലൈനില്‍ ഇടിച്ച് തകര്‍ന്നു; മൂന്ന് മരണം

ശക്തമായ മഴയും മേഘവിസ്‌ഫോടനവും ഉത്തരാഘണ്ഡില്‍ കനത്ത നാശമാണ് വരുത്തിയിരിക്കുന്നത്.

ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ പ്രളയത്തില്‍ പെട്ടവര്‍ക്ക് നല്‍കാന്‍, അവശ്യ സാധനങ്ങളുമായി പോയ ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണ് മൂന്നുപേര്‍ മരിച്ചു. വൈദ്യുതി ലൈനില്‍ ഇടിച്ചാണ് ഹെലികോപ്റ്റര്‍ തകര്‍ന്നുവീണത്. ഉത്തരാഖണ്ഡിലെ ഉത്തരകാശി ജില്ലയിലാണ് സംഭവം.

ദുരിത ബാധിതര്‍ക്ക് അവശ്യവസ്തുക്കള്‍ എത്തിച്ചു നല്‍കിയതിന് ശേഷം മടങ്ങവേയായിരുന്നു ഹെലികോപ്റ്റര്‍ അപകടത്തില്‍ പെട്ട് തകര്‍ന്നുവീണത്.

ശക്തമായ മഴയും മേഘവിസ്‌ഫോടനവും ഉത്തരാഘണ്ഡില്‍ കനത്ത നാശമാണ് വരുത്തിയിരിക്കുന്നത്. 35 പേരാണ് ഇതുവരെ സംസ്ഥാനത്ത് മരിച്ചത്. ഹിമാചല്‍ പ്രദേശ്, പഞ്ചാബ്, ഹരിയാന എന്നീ സംസ്ഥാനങ്ങളിലും മഴ ശക്തമാണ്. 43 പേരാണ് ഹിമാചലില്‍ മണ്ണിടിച്ചിലില്‍ മരിച്ചത്.

Exit mobile version