ന്യൂഡല്‍ഹി: ഇനിമുതല്‍ ലോക്‌സഭ സെക്രട്ടേറിയറ്റില്‍ പ്ലാസ്റ്റിക്കിന് നിരോധനം. പുനരുപയോഗിക്കാന്‍ കഴിയാത്ത പ്ലാസ്റ്റിക് കുപ്പികളും മറ്റ് ഉല്‍പ്പന്നങ്ങളും നിരോധിച്ചുകൊണ്ടുള്ള നിര്‍ദേശം എല്ലാ ഓഫീസര്‍മാരും സ്റ്റാഫ് അംഗങ്ങളും പാര്‍ലമെന്റ് ഹൗസ് കോംപ്ലക്‌സില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസുകളും അനുസരിക്കണമെന്ന് ലോക്‌സഭാ സെക്രട്ടേറിയറ്റ് ഉത്തരവിട്ടു.
ചൊവ്വാഴ്ച മുതലാണ് പ്ലാസ്റ്റിക് കുപ്പികള്‍ക്കും മറ്റു ഉല്പ്പന്നങ്ങള്‍ക്കും ലോക്‌സഭാ സെക്രട്ടേറിയറ്റില്‍ നിരോധനം ഏര്‍പ്പെടുത്തിയത്. പുനരുപയോഗിക്കാന്‍ കഴിയാത്ത പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ ഒഴിവാക്കാന്‍ സ്വാതന്ത്ര്യദിന പ്രസംഗത്തിനിടെയാണ് പ്രധാനമന്ത്രി ആവശ്യപ്പെട്ടത്.
രാജ്യം പ്ലാസ്റ്റിക് മുക്തമാക്കുക എന്ന പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ലക്ഷ്യം നടപ്പാക്കുന്നതിന്റെ ആദ്യഘട്ടമായാണ് ഈ തീരുമാനമെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നു. രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 150ാം ജന്മദിനത്തിന്റെ ഭാഗമായാണ് പ്ലാസ്റ്റിക് ഒഴിവാക്കാനുള്ള തീരുമാനം നടപ്പാക്കുന്നത്.
Discussion about this post