ന്യൂഡല്‍ഹി: ഐഎന്‍എക്‌സ് മീഡിയ കേസില്‍ പി ചിദംബരത്തിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി പറഞ്ഞത് വെള്ളിയാഴ്ച വിരമിക്കാനിരിക്കുന്ന ഹൈക്കോടതി ജഡ്ജി. ഡല്‍ഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സുനില്‍ ഗൗറാണ് വെള്ളിയാഴ്ച വിരമിക്കുന്നത്.
കള്ളപ്പണം വെളുപ്പിക്കലിന്റെ മികച്ച ഉദാഹരണമാണ് ഈ കേസ് എന്ന് പറഞ്ഞാണ് ഡല്‍ഹി ഹൈക്കോടതി പി ചിദംബരത്തിന് ജാമ്യം നിഷേധിച്ചത്. ജാമ്യം നല്‍കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കും. പി ചിദംബരമാണ് ഗൂഢാലോചനയിലെ മുഖ്യകണ്ണിയെന്നും ജാമ്യം നിഷേധിച്ചുകൊണ്ട് ജഡ്ജി ചൊവ്വാഴ്ച അഭിപ്രായപ്പെട്ടിരുന്നു.
ഇതിനെതിരെ പി ചിദംബരം സുപ്രീംകോടതിയില്‍ പോയെങ്കിലും മുന്‍കൂര്‍ ജാമ്യഹര്‍ജി ഉടന്‍ പരിഗണിക്കാനാവില്ലെന്നും, അറസ്റ്റ് തടഞ്ഞ് ഉത്തരവിടാനാകില്ലെന്നും സുപ്രിംകോടതി വ്യക്തമാക്കി. അതിനിടെ പി ചിദംബരത്തിനെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറാണ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.
ചിദംബരത്തെ കണ്ടെത്താന്‍ സിബിഐയും എന്‍ഫോഴ്‌സ്‌മെന്റ് സംഘവും മൂന്നുതവണ ചിദംബരത്തെ തേടി വീട്ടിലെത്തിയിരുന്നു. എന്നാല്‍ ചിദംബരത്തെ കണ്ടെത്തായില്ല. ഇതേത്തുടര്‍ന്നാണ് ചിദംബരത്തിനെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കാന്‍ തീരുമാനിച്ചത്.