ആവശ്യമുള്ള കാര്യത്തിനും വേണ്ടാത്ത കാര്യത്തിനുമെല്ലാം ടെന്‍ഷന്‍ അടിക്കുന്നവരണ് നമ്മളില്‍ പലരും. അത്തരക്കാര്‍ക്ക് ഒരു ആശ്വാസവുമായി എത്തിയിരിക്കുകയാണ് ‘ടിബറ്റന്‍ സിങ്ങിങ് ബൌള്‍സ്’ ഇതില്‍ നിന്നും പുറത്തുവിടുന്ന ഒരു തരം സൌണ്ട് ടെന്‍ഷന്‍ അകറ്റും എന്നാണ് പറയപ്പെടുന്നത്. എന്നാല്‍ ഇത് ശാസ്ത്രീയമായി തെളിയിച്ചിട്ടില്ല.
‘ടിബറ്റന്‍ സിങ്ങിങ് ബൌള്‍സ്’ അഥവാ ‘ഹിമാലയന്‍ പാത്രങ്ങള്‍’ എന്നും ഇവ അറിയപ്പെടുന്നു. ഇതില്‍ തട്ടുമ്പോള്‍ ആഴത്തിലുള്ള മുഴക്കങ്ങള്‍ കേള്‍ക്കാം. ടെന്‍ഷന്‍ അകറ്റാനും രോഗശാന്തിക്കുമൊല്ലാമുള്ള കഴിവ് ഇവക്കുണ്ടെന്നാണ് പറയപ്പെടുന്നത്. ബുദ്ധ സന്യാസിമാര്‍ ധ്യാന പരിശീലനത്തിനായി വളരെക്കാലമായി ഉപയോഗിക്കുന്നവയാണ് ഇത്. സന്യാസിമാരെ കൂടാതെ, മ്യൂസിക് തെറാപ്പിസ്റ്റുകള്‍, മസാജ് തെറാപ്പിസ്റ്റുകള്‍, യോഗ തെറാപ്പിസ്റ്റുകള്‍ എന്നിവരുള്‍പ്പെടെയുള്ളവരും ചികിത്സയ്ക്കിടെ ഈ പാത്രങ്ങള്‍ ഉപയോഗിക്കുന്നുണ്ട്.
ഈ പാത്രങ്ങളില്‍ നിന്നും പുറത്തു വരുന്ന വൈബ്രേഷനുകള്‍ സമ്മര്‍ദ്ദം കുറയ്ക്കുന്നതിലൂടെ ശരീരത്തിനെ പോസിറ്റീവാക്കി നിലനിര്‍ത്തുന്നുവെന്നും രോഗ ശേഷിയെ ഉത്തേജിപ്പിക്കാനും മസതിഷ്‌ക തരംഗങ്ങളില്‍ ഗുണം വരുത്താനും സാധിക്കുമെന്നും ചിലര്‍ അവകാശപ്പെടുന്നു.