ചെന്നൈ: തമിഴ്നാട്ടിൽ ഒട്ടേറെ വിവാദങ്ങൾക്ക് തിരികൊളുത്തിയ തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ അനന്തരവൾ ദീപ ജയകുമാർ രാഷ്ട്രീയത്തിൽ നിന്നും വിരമിച്ചു. സ്വന്തം പാർട്ടിയായ ‘എംജിആർ അമ്മ ദീപ പേരൈവ’ എഐഎഡിഎംകെയിൽ ലയിപ്പിക്കുകയും ചെയ്താണ് ദീപ വിരമിക്കൽ പ്രഖ്യാപിച്ചത്. ജയലളിതയുടെ മരണശേഷം യഥാർത്ഥ പിൻഗാമി താനാണെന്ന് പ്രഖ്യാപിച്ചാണ് ദീപ രാഷ്ട്രീയരംഗത്തെത്തിയത്. എഐഎഡിഎംകെയെ ശശികലയുടെ നേതൃത്വത്തിലെ ഗൂഢാലോചന സംഘത്തിന്റെ കൈയിൽ നിന്നും മോചിപ്പിക്കുമെന്നും വിശ്വാസവഞ്ചകരുടെ സംഘമാണ് ഇപ്പോഴത്തെ സർക്കാരിന് പിന്നിലുള്ളതെന്നും ദീപ ജയകുമാർ ആരോപിച്ചിരുന്നു. ഇപ്പോഴത്തെ മുഖ്യമന്ത്രി ജനങ്ങൾ ആഗ്രഹിക്കുന്നയാളല്ലെന്നും പളനിസ്വാമി മുഖ്യമന്ത്രിയാകാൻ യോഗ്യനല്ലെന്നുമായിരുന്നു ദീപയുടെ വിമർശനം
തുടർന്ന് ‘എംജിആർ അമ്മ ദീപ പേരൈവ’ എന്ന പാർട്ടിയുടെ പ്രഖ്യാപനം ജയലളിതയുടെ 69ാം ജന്മദിനത്തിൽ ദീപ നടത്തിയത്. പനീർശെൽവവും പളനിസ്വാമി ഒന്നിച്ചതോടെ എഐഡിഎംകെ ഭരണവുമായി മുന്നോട്ട് പോവുകയും ദീപയ്ക്ക് പ്രത്യേകിച്ച് ഒരു ചലനവും തമിഴ്നാട് രാഷ്ട്രീയത്തിൽ സൃഷ്ടിക്കാൻ സാധിക്കാതെ പോവുകയും ചെയ്തു.
ഇതോടെ തന്റെ പാർട്ടിയായ എംജിആർ അമ്മ ദീപ പേരവൈ എഐഎഡിഎംകെയിൽ ലയിക്കാൻ പോവുകയാണെന്ന് പ്രഖ്യാപിച്ചും താൻ രാഷ്ട്രീയം വിടുകയാണെന്ന് അറയിച്ചും ദീപ രംഗത്തെത്തുകയായിരുന്നു. ആരോഗ്യ പ്രശ്നങ്ങൾ ആണ് ഇപ്പോഴത്തെ തീരുമാനമെടുക്കാൻ തന്നെ പ്രേരിപ്പിച്ചതെന്ന് ദീപ പറഞ്ഞു.
Discussion about this post