ന്യൂഡല്‍ഹി: ഇന്ത്യയില്‍ വിവാഹത്തിന് സ്ത്രീക്കും പുരുഷനും വ്യത്യസ്ത പ്രായം എന്ന നയം മാറ്റണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ബിജെപി നേതാവിന്റെ ഹര്‍ജി. ഡല്‍ഹി ഹൈക്കോടതിയിലാണ് ബിജെപി നേതാവും അഭിഭാഷകനായ അശ്വനി കുമാര്‍ ഹര്‍ജി സമര്‍പ്പിച്ചത്. ഇത് സബന്ധിച്ച് ചീഫ് ജസ്റ്റിസ് ഡിഎന്‍ പട്ടേല്‍, ജസ്റ്റിസ് സി ഹരിശങ്കര്‍ എന്നിവര്‍ കേന്ദ്രസര്‍ക്കാരിനും വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസ് അയച്ചിട്ടുണ്ട്.
ലിംഗപരമായി വിവാഹപ്രായത്തിലുള്ള ഈ ഭിന്നത അശാസ്ത്രീയമാണെന്നും പുരുഷമേധാവിത്വം മുന്‍നിര്‍ത്തിയുള്ളതാണെന്നും അശ്വനി കുമാര്‍ ഉപാദ്ധ്യായ ഹര്‍ജിയില്‍ കുറ്റപ്പെടുത്തി. ഹര്‍ജി ഫയലില്‍ സ്വീകരിച്ച ഹൈക്കോടതി ഈ വിഷയത്തില്‍ കേന്ദ്ര വനിതാ-ശിശുക്ഷേമ മന്ത്രാലയത്തിന്റെ വിശദീകരണം തേടി. നിലവില്‍ രാജ്യത്ത് പുരുഷന്റെ വിവാഹ പ്രായം 21 ഉം സ്ത്രീക്ക് 18ഉമാണ്.