ജയ്പുര്‍: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് വീണ്ടും പാര്‍ലമെന്റില്‍ അംഗമായി തെരഞ്ഞെടുക്കപ്പെട്ടു. രാജസ്ഥാനില്‍ നിന്നാണ് തെരഞ്ഞെടുക്കപ്പെട്ടത്. എതിരില്ലാതെയാണ് അദ്ദേഹം രാജ്യസഭയില്‍ എത്തിയത്.
കോണ്‍ഗ്രസ് മന്‍മോഹന്‍ സിങിനെ സ്ഥാനാര്‍ഥിയാക്കിയപ്പോള്‍ ബിജെപി ആരെയും മത്സരിപ്പിച്ചില്ല. പത്രിക പിന്‍ വലിക്കാനുള്ള സമയം കഴിഞ്ഞതോടെ മന്‍മോഹന്‍ സിങിനെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു.
മദന്‍ലാല്‍ സെയ്‌നിയുടെ മരണത്തെത്തുടര്‍ന്ന് വന്ന ഒഴിവിലേക്കാണ് രാജസ്ഥാനില്‍ രാജ്യസഭാ തെരഞ്ഞെടുപ്പു നടന്നത്.
1991 മുതല്‍ അസമില്‍ നിന്നുള്ള രാജ്യസഭാംഗമായിരുന്നു ഡോ. മന്‍മോഹന്‍ സിങ്. ധനമന്ത്രിയായും പ്രധാനമന്ത്രിയായും പ്രവര്‍ത്തിച്ച കാലത്തെല്ലാം അസമില്‍ നിന്നുള്ള രാജ്യസഭാംഗമായിരുന്നു. ജൂണിലാണ് അദ്ദേഹത്തിന്റെ കാലാവധി അവസാനിച്ചത്.